Saturday, April 17, 2010

ഐ.പി.എല്‍-ഉം കൊച്ചി ടീമും പിന്നെ തരൂരും


ഞാന്‍ ക്രിക്കറ്റ് കാണാറില്ല. ഈ കളി എനിക്കിഷ്ടവുമല്ല. എങ്കിലും കൊച്ചിയുടെ പേരില്‍ ഒരു ടീം എന്ന് കേള്‍ക്കുമ്പോള്‍ ഒരു സന്തോഷം തോന്നുന്നു. കേരളത്തിന്‍ ഈ ടീം കിട്ടിയാല്‍ എന്ത് ഗുണമെന്ന് ചോദിച്ചാല്‍ കിട്ടാതിരിക്കുന്നതിനേക്കാളും ഗുണമുണ്ട് എന്ന് ഒറ്റ വാക്കില്‍ പറയാം. ഒരു വന്‍ ബിസിനസ്സ് ആയി മാറി കഴിഞ്ഞ ഐ.പി.എല്ലിന്റെ മാപ്പില്‍ കേരളത്തിന്റെ ഒരു സിറ്റി ഇടം കണ്ടെത്തുന്നത് കൊണ്ട് ഒരു ഗുണവുമില്ല എന്ന് വാദിക്കുന്നത് ബാലിശമാണ്. അതിന്‍ പണം ഇറക്കിയവര്‍ ഏതൊരു ബിസനസ് സംരംഭകരെയും പോലെ ലാഭമുണ്ടാക്കുവാനാണ്‍ എന്നത് തികച്ചും സ്വാഭാവികം മാത്രം. അത് കൊച്ചിയില്‍ കൊണ്ട് വരാന്‍ തയ്യാറായ ബിസിനസ്സ് സംരഭകരെയും, അതിന്‍ വേണ്ടി അകത്ത് നിന്നോ പുറത്ത് നിന്നോ വ്യക്തിപരമായ നേട്ടത്തിനായാല്‍ പോലും ശ്രമിച്ചവരേയും പിന്തുണച്ചവരേയും ഒരു കേരളീയനെന്ന നിലയില്‍ ഞാന്‍ അഭിനന്ദിക്കുന്നു. ഇതു സ്പോറ്ട്സല്ല വെറും കോടികളുടെ ബിസിനസ്സാണെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നവരോട് എനിക്കു പറയാനുള്ളത് ആയിക്കോട്ടെ ഒരു ബിസിനസ്സ് സംരംഭം കേരളത്തില്‍ വന്നു കൂടെ? അത് സിനിമയായാലും, ടി.വി ചാനല്‍, പല സ്പോട്സ് ആയാലും മറ്റെന്ത് വിനോദ പരിപാടികളായാലും കേരളത്തിലോ മറ്റെവിടെയങ്കിലുമോ വരുന്നുണ്ടെങ്കില്‍ അത് ബിസിനസ്സായിട്ടും ലാഭമുണ്ടാക്കാന്‍ വേണ്ടിയും തന്നെയാണ്‍. വ്യവസായവും മറ്റും ഒക്കെ കേരളത്തിലേക്ക് കൊണ്ട് വരുവാന്‍ ഭരണത്തിലുള്ളവര്‍ ശ്രമിക്കുന്നതും ശ്രമിക്കാന്‍ നാം ആവശ്യപ്പെടുന്നതും എല്ലാം ഈ അര്‍ത്ഥത്തില്‍ തന്നെ.
കേരളത്തിന്‍ ലഭിച്ച ഈ ടീമിന്റെ ഉടമസ്ഥറ്ക്ക് കേരളത്തില്‍ തന്നെ വേണമെന്ന് നിറ്ബന്ധ ബുദ്ധി ഉണ്ടാവേണ്ട ഒരു കാര്യവുമില്ല. വന്‍ സ്രാവുകളോട് മത്സരിച്ച് അത് കേരളത്തിന്‍ തന്നെ നേടിയെടുക്കാന്‍ തരൂരിന്റെ സാന്നിന്ദ്യം ഒരു പങ്ക് വഹിച്ചിട്ടുണ്ടാകും എന്നതില്‍ സംശയമില്ല. അതിന്‍ അദ്ധേഹത്തെ അഭിനന്ദിക്കുന്നു. തരൂറ് അങ്ങിനെ ഒരു നിറ്ബന്ധ ബുദ്ധി കാണിചച് വടക്കേ ഇന്ത്യന്‍ ലോഭിയെ പിണക്കിയിരുന്നില്ലെങ്കില്‍ അദ്ധേഹം ഇങ്ങിനെ ഒരു വിവാദത്തില്‍ പെടില്ലായിരുന്നു എന്നാണ്‍ എന്റെ വിശ്വാസം.
പിന്നെ മറ്റൊരു വശം, അതില്‍ തരൂറ് മന്ത്രി സ്ഥാനം ദുരുപയോഗപ്പെടുത്തിയോ എന്നതാണ്. കൊച്ചിയില്‍ വരുന്നത് തടയുവാനോ, തന്റെ വ്യക്തി താല്പര്യമുള്ള ടീമിന്‍ കിട്ടുവാന്‍ മോഡി നിയമവിരുദ്ധമായി ശ്രമിച്ചുവോ എന്നതാണ്. ഒരു ബിസിനസ്സ്കാരനയ തരൂരിന് ഇതില്‍ എന്തെങ്കിലും ബിസിനസ്സ് താത്പര്യമുണ്ടെങ്കില്‍ അത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. എന്നാല്‍ അതിന്‍ വേണ്ടി അധികാരം ദുരുപയൊഗപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിന് നിയമനടപടി സ്വീകരിക്കുകയും വേണം. നിയമ വിധേയമായ ഒരു ബിഡ്ഡിങ്ങ് പ്രോസസിലൂടെ കൂടിയ ബിഡ്ഡിന് ആണ് ടിം കിട്ടിയതെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നതിനാല്‍ അതില്‍ ഒരു അധികാര ദുര്‍വിനിയോഗം നടന്നെന്ന് തോന്നുന്നില്ല.

പിന്നെ ഇതിന്‍ പിറകിലുള്ള പണത്തിന്റെ ഉറവിടവും കള്ളപ്പണത്തിന്റെ സാന്നിദ്ധ്യവും ഈ കേരള ടീമുമായി ബന്ധപ്പെട്ട കാര്യമല്ലാത്തതിനാല്‍ ഈ ചര്‍ച്ചയുടെ പരിധിയില്‍ വരുന്നില്ല. അതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കണമെന്ന് തന്നെയാണ്‍ എന്റെയും അഭിപ്രായം.