Sunday, February 1, 2009

പ്രതികരണവും ആക്രമണവും

പബ് സംസ്കാരത്തിനെതിരെയുള്ള പ്രതിഷേധം ശ്രീ രാമ സേനയുടെയും പ്രമോദ് മുത്തലിക്കിന്റെയും സ്റ്റൈല്‍ ആകുമ്പോള്‍ തെറ്റ് തന്നെ. പക്ഷെ മാന്ഗ്ലൂരിലെ പബ് ആക്രമണത്തെ മുന്‍ നിര്‍ത്തി പബ് സംസ്കാരത്തെ എതിര്‍ക്കുന്നവരെയെല്ലാം ശ്രീ രാമ സേനയുടെയും പ്രമോദ് മുത്തലിക്കിന്റെയും ഗണത്തില്‍ പെടുത്തുന്നത് അഭിലഷണീയമല്ല. പബ് സംസ്കാരത്തിനെതിരെ സംസാരിച്ച യെദിയൂരപ്പയെയുമ് രാജസ്താന് മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തിനെയും കുറിച്ചു മിക്ക ദേശീയ പത്രങ്ങളും വാര്‍ത്ത നല്കിയത് ഇത്തരത്തിലായിരുന്നു എന്നത് ഖേദകരമാണ്.
Ashok Gehlot too sounds like a Sri Ram Sene activist- Politics/Nation-News-The
Economic Times
:
"The Congress will have to set its house in order first before casting the first
stone against Karnataka chief minister B S Yeddyurappa. Even as it blames the
BJP government in Karnataka for failing to stop Sri Ram Sene activists from
attacking a pub in Mangalore, its Rajasthan chief minister, Mr Ashok Gehlot, is
personally initiating action against ‘pub culture’ in the state. “The state
government would take some tough decisions to stop the culture of boys and girls
going hand-in-hand to pubs and malls for drinking,” declared Mr Gehlot"

Monday, January 26, 2009

പാര്‍ട്ടി സെക്രട്ടറിയുടെ രാജി

ഒരു പാര്‍ട്ടിയുടെ സെക്രട്ടറി രാജി വെക്കണമെന്ന് പറയാന്‍ മറ്റു പാര്‍ട്ടിക്കാര്‍ക്ക് എന്ത് അവകാശം? അത് തീര്‍ച്ചയായും അതതു പാര്‍ട്ടികളുടെ ആഭ്യന്തര കാര്യമാണ്. പക്ഷെ പാര്‍ട്ടികള്‍ അവരുടെ ആഭ്യന്തര കാര്യം എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നതും പൊതു ജനങ്ങള്‍ വിലയിരുത്തും, വിലയിരുത്തണം. ജനങ്ങള്‍ തങ്ങളെ എങ്ങിനെ കാണണം എന്ന് അതതു പാര്‍ട്ടികള്‍ തന്നെ തീരുമാനിക്കാട്ടെ.

Sunday, January 25, 2009

അഭയയും ലാവ്ലിനും

അഭയ കേസില്‍ പ്രതി ചെര്‍ക്കാപ്പെട്ടവരെ ന്യായീകരിക്കുവാനുമ് സംരക്ഷിക്കുവാനും സഭ നേരിട്ടു മുന്നിട്ടിരങ്ങിയപ്പോള്‍ അത് ഒരു ശരിയായ നടപടിയല്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം അവര്‍ പ്രതി ചെര്‍ക്കപ്പെട്ടിരിക്കുന്നത് സഭ പ്രതിനിധാനം ചെയ്യുന്ന മത-രാഷ്ട്രീയ പ്രശ്നവുമായി ബന്ധപ്പെട്ട ഒരു കേസിലല്ല. മറിച്ചു അതിന്റെ അധ്യാപനത്തിനെതിരായ ഒരു അധാര്‍മിക പ്രവര്‍ത്തനത്തിന്റെ പേരിലാണ്.

ലാവ്ലിന്‍ കേസില്‍ പിണറായിയെ സരംക്ഷിക്കുവാന്‍ തീരുമാനിച്ച സി. പി. എം ആവര്‍ത്ത്തിക്കുന്നതും അതേ തെറ്റ് തന്നെ.