Thursday, March 3, 2011

അച്യുതാനന്ദനും അവകാശവാദങ്ങളും

കഴിഞ്ഞ ഏതാനും മാസങ്ങളായി വന്ന പല വാര്‍ത്തകളും ഇടത് മുന്നണിക്ക് അനുകൂലമായതായിരുന്നു. അതില്‍ മിക്കതിലും അച്ചുതാനന്ദന്‍ ക്രെഡിറ്റ് അവകാശപ്പെടുകയും ചെയ്തു. ബാലകൃഷ്ണപ്പിള്ള അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലടക്കപ്പെട്ടതും ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പുതിയ വെളിപ്പെടുത്തലുകളുണ്ടായതും സ്മാര്‍ട് സിറ്റി നടപ്പിലായതും കണ്ണൂര്‍ എയര്‍പോര്‍ട്ടിന്‍ തറക്കല്ലിട്ടതും തുടങ്ങി ഒത്തിരി വാര്‍ത്തകള്‍. അവസാനം സി.വി.സി പി.ജെ തോമസിന്റെ നിയമനം സുപ്രീം കോടതി നിയമവിരുദ്ധമാക്കിയതിന്റെ ക്രെഡിറ്റ് കൂടി അച്ചുതാനന്ദന്‍ അവകാശപ്പെടുകയുണ്ടായി.

പക്ഷെ അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച, പൊതുപ്രവര്‍ത്തനം രംഗം ശുദ്ധീകരിക്കാന്‍ ഇറങ്ങിത്തിരിച്ച അല്ലെന്ങ്കില്‍ അങ്ങിനെയൊരു ഇമേജ് സ്വയമായൊ മാദ്ധ്യമ സൃഷ്ടിയായോ ഉണ്ടാക്കിയെടുത്തിട്ടുള്ള അച്ചുതാനന്ദനും പൂര്‍ണമായും ക്ലീനല്ല എന്നതാണ് ഈയിടെ ഇറങ്ങിയ മറ്റു ചില ന്യൂസുകള്‍ സൂക്ജിപ്പിക്കുന്നത്.

പെണ്‍-വാണിഭക്കാരെ കയ്യാമം വെച്ച് നടത്തിക്കുമെന്നും അഴിമതിക്കാരെ തുറുങ്കിലടക്കുമെന്നുമുള്ള അച്ച്യുതാനന്തന്റെ കഴിഞ്ഞ ഇലക്ഷന് മുമ്പുള്ള വഗ്ദാനങ്ങള്‍ പ്രശസ്തമാണ്. ഈ ഭരണത്തിനെ അവാസാന കാലങ്ങളിലും അദ്ധേഹം അത് ആവര്‍ത്തിക്കുകയുണ്ടായി. അതിന് ഒരു അഞ്ചുവര്‍ഷം കൂടി തരൂ എന്നാണോ അദ്ധേഹം ഉദ്ധേശിച്ചതെന്ന് വ്യക്തമല്ല.

മുഖ്യമന്ത്രിയായി ഇരുന്നു അഞ്ചുവര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അദ്ധേഹം ഈ അവകാശവാദത്തില്‍ എന്തെങ്കിലും ചെയ്തോ എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉണ്ടായ വെളിപ്പെടുത്തലുകളില്‍ അച്ചുതാനന്ദന് എന്തെങ്കിലും പങ്കുണ്ടെങ്കില്‍ അത് ആ സ്ഥാനത്തിന്‍ യോജിച്ച നിയമപരമായ നടപടിയായിരുന്നില്ല. മറിച്ച് അതിനെ ആത്മാര്‍ഥതയില്ലാത്ത രാഷ്ട്രീയ നാടകമായി മാത്രമായി മാത്രമേ കാണാന്‍ കഴിയൂ. കിളിരൂര്‍ കേസില്‍ ആണെങ്കില്‍ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, തന്റെ വാദങ്ങളില്‍ നിന്ന് പിറകോട്ട് പോകുകയാണ് അദ്ധേഹം ചെയ്തത്. ബാലകൃഷണപ്പിള്ളയുടെ കാര്യത്തില്‍ ആ കേസ് നടത്തുന്നതില്‍ അദ്ധേഹം വഹിച്ച പങ്കിനെ അഭിനന്ദിക്കുന്നെങ്കിലും അത് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ടുള്ള ഒരു നടപടിയായി കാണാന്‍ കഴിയില്ല. ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിചാരണ ചെയ്യുന്നതിനെതിരെ ഗവര്‍ണര്‍ക് ശിപാര്‍ശ കൊടുത്തത് അച്ചുദാനന്ദന്‍ സര്‍ക്കാരാണ്. സി.വി.സി പി.ജെ തോമസിന്റെ നിയമനം സുപ്രീം കോടതി നിയമവിരുദ്ധമാക്കിയതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്നുണ്ടെങ്കിലും അച്ചുതാനന്ദന്‍ സര്‍ക്കാരാണ് അദ്ധേഹത്തിന് 2007-ല്‍ ചീഫ് സെക്രട്ടറിയായി സ്ഥാനകയറ്റം നല്‍കിയതും അതാണ് കേന്ദ്ര സര്‍വീസിലേക്ക് ഡെപ്യൂട്ടേഷന്‍ കിട്ടാന്‍ കാരണമായതെന്നും പറയപ്പെടുന്നുണ്ട്. അദ്ധെഹം അഴിമതിക്കേസില്‍ കുറ്റാരോപിതാനാണെന്ന കാര്യം കേരള സര്‍ക്കാര്‍ മറച്ച് വെച്ച് കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ചു എന്നും പറയപ്പെടുന്നു.

പ്രമാദമായ ലോട്ടാറി കേസുകള്‍ ഉള്‍പ്പെടെ പല കേസുകളിലും അച്ചുതാനന്ദന്റെ മകനെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. പല കേസുകളിലും ജുഡീഷല്‍ കമ്മീഷണുകളേയും ജഡ്ജിമാരെയും ഒക്കെ സ്വാധീനിക്കാന്‍ അച്ചുതാനന്ദന്‍ ശ്രമിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ സംരഭമായിരുന്ന സി-ഡാറ്റിനെ തുഛവിലയ്ക്ക് റിലയന്‍സിന് കൈമാറിയതിലും അച്യുതാനന്ദന് പങ്കുണ്ടെന്നാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന പുതിയ ആരോപണം. അച്യുതാനന്ദന് കോറ്പറേറ്റ് ഇടനിലക്കാരന്‍ നന്ദകുമാറുമായിട്ടുള്ള ബന്ധവും നന്ദകുമാറിന് സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജസ്റ്റിസുമാരുമായുമുള്ള ബന്ദവും ആരോപണ വിധേയമായിട്ടുണ്ട്.

അച്യുതാനന്ദന് എതിരേ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളും അധികാരത്തില്‍ വരുന്നതിന്‍ മുമ്പ് അദ്ധേഹം നടത്തിയ അഴിമതിക്കെതിരേയും, സ്ത്രീപീഡനങ്ങള്‍ക്കെതിരെയും നടപടിയെടുക്കുമെന്ന വാഗ്ദാനത്തില്‍ അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായിട്ടും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നതും ഇനിയൊരു മുഖ്യമന്ത്രിയാകാന്‍ അദ്ധേഹത്തിന് യോഗ്യതയില്ലെന്ന് തന്നെയാണ് വെളിപ്പെടുത്തുന്നത്.

5 comments:

  1. ഈ ബ്ലോഗിനെ നാലാള് അറിയണം എന്ന ക്രെഡിറ്റിന് വേണ്ടിയാണ് ഈ എഴുത്തെങ്കില്‍ ആവാം .. അല്ലാതാണെങ്കില്‍ അര്‍ത്ഥ ശങ്കക്കിടമില്ലാതെ ഞാന്‍ പറയുന്നു, അര്‍ത്ഥശൂന്യമാണ് നിങ്ങളുടെ എഴുത്ത്.
    സഖാവ് അച്യുതാനന്ദന്‍ എപ്പോഴാണാവോ ഇതിന്റെ ക്രെഡിറ്റ് ആവശ്യപ്പെട്ടത്????
    മറ്റ് സഖാക്കന്മാരെയൊക്കെ ഒഴിച്ച് നിര്‍ത്തിക്കൊണ്ട് തന്നെ ചോദിക്കട്ടെ , ജന നായകനായ കേരളത്തിന്റെ മുഖ്യമന്ത്രിയായ അദ്ദേഹത്തിന് ഇതിന്റെയൊക്കെ ക്രെഡിറ്റ് കൊടുക്കുന്നത് കൊണ്ട് എന്താണാവോ തെറ്റ്?
    താന്‍ സ്നേഹിക്കുന്ന ആരേയെങ്കിലും ആരെങ്കിലും വേദനിപ്പിച്ചാല്‍ അത് ആര്‍ക്കും സഹിക്കാനാവില്ല, ഇത് മനുഷ്യ സഹജം.
    ഇങ്ങനെ സഖാവ് അച്യുതാനന്ദന്‍ ആരെയെങ്കിലും വേദനിപ്പിച്ചത് കൊണ്ടുള്ള രോഷം എഴുത്തിന്റെ രൂപത്തിലാണെങ്കില്‍ ഇതില്‍ നിഷ്പക്ഷത ഇല്ല, നിക്ഷിപ്ത താല്പര്യം മാത്രമേ ഉള്ളൂ.
    ഈ ഇടത് പക്ഷ സര്‍ക്കാര്‍ നിലവില്‍ വന്ന അന്ന് ഞാന്‍ ഉറപ്പിച്ചതാണ് ഇതിനും കേരളത്തിലെ ജനങ്ങള്‍ അഞ്ച് വര്‍ഷം മാത്രമേ കൊടുക്കൂ എന്ന്. ആ വിശ്വാസം ഈ തിയ്യതി വരെയും തുടരുന്നുണ്ടെങ്കിലും കേന്ത്രത്തിലേയും കേരളത്തിലേയും വലത് പക്ഷ കോട്ടകൊത്തളങ്ങള്‍ തകര്‍ന്ന് വീണ് കൊണ്ടിരിക്കുമ്പോള്‍ ഒരു ശങ്ക.
    വലതനായാലും ഇടതനായാലും വല/ഇടതേതരനായാലും കള്ളന്മാരെയും പെണ്ണ് പിടിയന്മാരെയും പുറത്ത് കൊണ്ട് വരാന്‍ ഒരാള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തി എന്ന് തന്നെ ഇരിക്കട്ടെ , സാധാരണക്കാരായ നമ്മെ സംബന്ധിച്ചിടത്തോളം എന്താ അതില്‍ തെറ്റ്?
    തെറ്റ് എന്നും തെറ്റ് തന്നെ. അത് ഒരു നാള്‍ തെളിയും. അതിന് കാലം സക്ഷി. അത് സി പി എം സംസ്ഥാന സെക്രട്ടറിയുടേതായാലും ശരി , മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുടേതായാലും ശരി, പ്രതിപക്ഷ നേതാവിന്റേതായാലും ശരി.

    ReplyDelete
  2. ഞാന്‍ ഇവിടെ പറഞ്ഞത് അദ്ധേഹത്തിന്റെ വാഗ്ദാനം നിറവേറ്റിയിട്ടില്ല എന്നാണ്. അഴിമതികേസിലും, പെണ്‍ വാണിഭ കേസുകളിലും അദ്ധേഹം കാണിച്ച കണിശമായ നിലപാടും അധികാരത്തില്‍ വന്നാള്‍ ഈ കേസുകളില്‍ ശക്തമായ നിലപാടുകള്‍ എടുക്കും എന്ന വാഗ്ദാനവും അദ്ധേഹം അധികാരത്തില്‍ വന്നപ്പോള്‍ വലിയ പ്രതീക്ഷകളാണ്‍ നല്‍കിയത്. പക്ഷെ അദ്ധേഹത്തിന്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വേറെ ആരെങ്കിലും മുഖ്യമന്ത്രിയായാല്‍ ഇതൊക്കെ ചെയ്യുമെന്ന് എനിക്ക് പ്രതീക്ഷയുമില്ല. പക്ഷെ വീണ്ടും അധികാരത്തിലേറ്റാന്‍ മാത്രം അദ്ധേഹത്തിന്‍ എന്തെങ്കിലും പ്രത്യേകതയുണ്ടെന്ന് കരുതുന്നില്ല. യു. ഡി. എഫി ഭരണത്തില്‍ കാണുന്ന എല്ലാ മസാലകളും അച്യുതാനന്ദന്‍ ഭരണത്തിലും കണ്ടു. അത് കൊണ്ട് തന്നെ ഒരു അസാമാന്യ ഭരണം ആരെങ്കിലും കാഴ്ച വെക്കുന്നതുവരെ നമുക്ക് മാറി മാറിയുള്ള പരീക്ഷണം തുടരാം.

    ReplyDelete
  3. യു ഡി എഫില്‍ കാണുന്ന/കണ്ട മസാലകള്‍
    2 ജി സ്പെക്ട്രം
    ആദര്‍ശ് ഫ്ലാറ്റ്
    കോമ്മണ്‍ വെല്‍ത്ത് ഗെയിംസ്
    എസ് ബാന്‍ഡ് സ്കാം
    ഐസ്ക്രീം പെണ്‍ വാണിഭം
    ഇട മലയാര്‍ (ബാലക്രിഷ്ണ പ്പിള്ള)
    കെ സുധാകരന്റെ വെളിപ്പെടുത്തല്‍
    പാമൊയില്‍ കുംഭകോണം
    ഇത്രയും മസാലകളൊന്നും സാധാ ചോറ് തിന്നുന്ന വി എസിന്റെ ഭരണ കാലത്തോ അല്ലെങ്കില്‍ ഇടത് പക്ഷ ഭരണ കാലത്തോ കാണാന്‍ കഴിയാറില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. താങ്കളുടെ പലേ ചോദ്യങ്ങളും പ്രസക്തമാണെന്നു തോന്നുന്നു .പലതും നമള്‍ സാധാരണകാര്‍ മോഹിച്ചു . അസക്തനായ മുഖ്യമന്ത്രി യില്‍ നിനും നാം ഇന്നിയും ഒന്നും പ്രേതിക്ഷികെണ്ടാതില്ല
    vs നെ കേരള ജനത കാണുന്നത് കര്ക്ശ കാരനായ ആദര്‍ശ രാഷ്ട്രിയത്തിന്റെ പ്രേയോക്തവ് എന്ന നില്കാണ്‍് . അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ ഉണ്ടാകിയ പ്രകംബങ്ങള്‍ ചെറുതല അതിന്റെ മാറ്റൊലികള്‍ ആയിരിക്കും നാം ഇന്നി ഓര്‍ക്കുക അതയിരികും അദേഹത്തിന്റെ സംഭാവനയും . അത്രമാത്രമുള്ള ഒരു മാതൃക അദേഹം സൃഷ്ടിച്ചു .സിപിഎം സിറ്റ് നിഷേദിച്ച നിലക്ക് അദേഹത്തെ ഇന്നി റെസ്റ്റ്അടുപിക്കാന്‍ പാര്‍ട്ടി അടുത്ത തന്ത്രം മെനയും . എന്തായാലും അദേഹം കുടുതല്‍ കരുതനാകുന്നു കാരണം vs ന്റെ ശബ്ദത്തിനു കേരളം എന്നും കാതോര്‍ക്കും .....
    ആശംസകളോടെ മണ്‍സൂണ്‍

    ReplyDelete