Friday, October 29, 2010

വര്‍ഗ്ഗീയ ദ്രുവീകരണം

കേരളത്തില്‍ ഇരു മുന്നണികളും 5 വര്‍ഷങ്ങള്‍ മാറി മാറി ഭരിക്കണമെന്ന് അഭിപ്രായമുള്ള ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍‍. അതിലും കൂടുതല്‍ കാലം തുടര്‍ച്ചയായി ഭരണം ഏല്‍പ്പിക്കാന്‍ പറ്റുന്ന മഹാന്മാരൊന്നും ഇരു മുന്നണികളിലും ഇല്ല എന്നത് തന്നെ ഇതിന്‍ കാരണം. ഞാന്‍ മാത്രമല്ല ഇതേ അഭിപ്രായമുള്ളവര്‍ക്ക് ഭരണം മാറ്റാന്‍ കഴിയുന്നത്രയും സംഖ്യാബലമുണ്ട് എന്ന് നാം കാലങ്ങളായി കണ്ട് വരുന്നതുമാണ്.

മുസ്ലിമായാ ഞാനും, എന്റെ ക്രിസ്ത്യനായ സുഹൃത്ത് തോമസും, ഹിന്ദുവായ സുഹൃത്ത് സുരേന്ദ്രനും
ഇതേ അഭിപ്രായക്കാരാണ്. ഇതേ അഭിപ്രായം വെച്ച് പുലറ്ത്തുന്ന വിവിധ മത വിശ്വാസികളും അല്ലാത്തവരും ആയ അനേകം സുഹൃത്തുക്കള്‍ എനിക്കുണ്ട്.  അങ്ങിനെ ഞങ്ങള്, ഭരിക്കുന്ന കക്ഷിക്കെതിരേ വോട്ട് ചെയ്താല്‍ അതിനെ വര്‍ഗ്ഗീയ ദ്രുവീകരണം എന്ന് പറയാമോ? ഞങ്ങളെ മതപരമായി കാണാതെ ഒരു പൊതുജനമായി കണ്ടുകൂടേ? പരാജയപ്പെടുന്ന കക്ഷികള്‍ പരാജയത്തിന് കാരണം വര്‍ഗ്ഗീയ ദ്രുവീകരണമാണെന്ന വിലയിരുത്തുന്നത് വോട്ട് ചെയ്യാന്‍ പോയ പൊതുജനത്തിനെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്.  കേരളത്തിലെ മഹാ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ മത വിശ്വാസികളാണ്. അതില്‍ ഇടതിന് വോട്ട് ചെയ്യുന്നവരും, വലതിന് വോട്ട് ചെയ്യുന്നവരും രണ്ടിനും മാറി മാറി വോട്ട് ചെയ്യുന്നവരും ഉണ്ട്.

കുടുംബശ്രീ, സാക്ഷരതാ യഞ്ജം തുടങ്ങിയ ഗ്രാസ്റൂട്ട് ലെവലില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴി തെളിയിച്ച പദ്ധതികള്‍ കൊണ്ട് വന്നത് ഇടത് പക്ഷമാണ്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ സര്‍വ്വകലാശാല, മറ്റ് വിവിധ വിഷയങ്ങളിലെ സര്‍വകാലാശാലകള്‍, കൊച്ചിന്‍ എയര്‍പോര്‍ട്ട്, കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയം തുടങ്ങിയ വിദാഭ്യാസ-അടിസ്ഥാന സൌകര്യ വികസന കാര്യങ്ങളില്‍ ധാരാളം പദ്ധതികള്‍ യു.ഡി.എഫും കൊണ്ട് വന്നിട്ടുണ്ട്. പ്ലസ് റ്റു തുടങ്ങിയവ യു.ഡി.എഫ് കൊണ്ട് വന്നപ്പോള്‍ എതിര്‍ക്കുകയും പിന്നീട് ഇടത്പക്ഷം കൊണ്ട് വരികയും ചെയത പദ്ധതികളും എക്സ്പ്രസ് ഹൈവേ, സ്മാര്‍ട് സിറ്റി എന്നിവ യു.ഡി.എഫ് കൊണ്ട് വന്നപ്പോള്‍ എതിര്‍ക്കുകയും, പിന്നീട് അധികാരത്തില്‍ വന്നപ്പോള്‍ ഇടത് പക്ഷം കൊണ്ട് വരാന്‍ ശ്രമിച്ച് പരാജയപ്പെടുകയും അങ്ങിനെ കേരളത്തിന്‍ നഷ്ടപ്പെടുകയും ചെയ്ത പദ്ധതികളും ഉണ്ട്.

വിദ്യാഭ്യാസ അടിസ്ഥാന സൌകര്യങ്ങളില്‍ യു.ഡി.എഫും സാമൂഹ്യ ക്ഷേമകാര്യങ്ങളില്‍ ഇടത് പക്ഷവും തന്നെയാണ് പൊതുവെ മെച്ചം. ധനകാര്യത്തില്‍ ഇപ്പോഴത്തെ ഇടത് പക്ഷം മെച്ചമാണ്. പക്ഷെ ആരോഗ്യം, വിദ്യാഭ്യാസം, ആഭ്യന്തരം തുടങ്ങിയ മേഖലകളില്‍ ഇപ്പോഴത്തെ ഇടത് പക്ഷം ദയനീയ പരാജയമായിരുന്നു. പ്രത്യക്ഷമായ ഒരു പുരോഗതിയും ഈ മേഖലകളില്‍ എടുത്തു പറയാനില്ല. യു.ഡി.എഫ് പൊതുവേ അഴിമതിയുടെ കാര്യത്തില്‍ അറിയപ്പെടുന്നവരാണെങ്കില്‍, ഇത്തവണ സ്വജനപക്ഷപാതവും ക്രമക്കേടുകളും ഇപ്പോഴത്തെ ഇടത് പക്ഷ സര്‍ക്കാരിന്റെയും മുഖമുദ്രയായി.

ഇത്രയും പറഞ്ഞത് ഇങ്ങിനെയൊക്കെയായിരിക്കും ഒരു സാധരണ പൊതുജനത്തിന്റെ വിലയിരുത്തല്‍. അതില്‍ ചില കാര്യങ്ങളില്‍ ഏറ്റക്കുറച്ചില്‍ കാണുമെങ്കിലും, രണ്ട് മുന്നണികളെ കുറിച്ചും ഒരു സമ്മിശ്ര വിലയിരുത്തലായിരിക്കും ഭരണം മാറ്റിമറിക്കാന്‍ ശ്കതിയുള്ള ഒരു വലിയ ചെറിയ വിഭാഗത്തിന്റെ അഭിപ്രായം. അതിനെ വര്‍ഗ്ഗീയ ദ്രുവീകരണമായി അധിക്ഷേപിക്കേണ്ടതില്ല. ഇത്തവണ പരാജപ്പെടുത്തിയെങ്കിലും കഴിഞ്ഞ തവണ തങ്ങളെ അധികാരത്തിലേറ്റിയതും അടുത്ത തവണ തങ്ങളെ തന്നെ അധികാരത്തിലേറ്റേണ്ടവരും ഇവരാണെന്ന ബോധത്തോറ്റെ ഒരു മിനിമം ബഹുമാനമെങ്കിലും ഈ പൊതു ജനത്തിന് നല്‍കുക.


പത്ത് വര്‍ഷം തുടര്‍ച്ചയായി ഭരിക്കാന്‍ തങ്ങള്‍ യോഗ്യരാണെന്ന് ഏതെങ്കിലും മുന്നണി തെളിയിക്കുന്നത് വരെ ഈ പൊതുജനം ഈ രീതി തുടര്‍ന്ന് കൊണ്ടേ ഇരിക്കും.

Saturday, April 17, 2010

ഐ.പി.എല്‍-ഉം കൊച്ചി ടീമും പിന്നെ തരൂരും


ഞാന്‍ ക്രിക്കറ്റ് കാണാറില്ല. ഈ കളി എനിക്കിഷ്ടവുമല്ല. എങ്കിലും കൊച്ചിയുടെ പേരില്‍ ഒരു ടീം എന്ന് കേള്‍ക്കുമ്പോള്‍ ഒരു സന്തോഷം തോന്നുന്നു. കേരളത്തിന്‍ ഈ ടീം കിട്ടിയാല്‍ എന്ത് ഗുണമെന്ന് ചോദിച്ചാല്‍ കിട്ടാതിരിക്കുന്നതിനേക്കാളും ഗുണമുണ്ട് എന്ന് ഒറ്റ വാക്കില്‍ പറയാം. ഒരു വന്‍ ബിസിനസ്സ് ആയി മാറി കഴിഞ്ഞ ഐ.പി.എല്ലിന്റെ മാപ്പില്‍ കേരളത്തിന്റെ ഒരു സിറ്റി ഇടം കണ്ടെത്തുന്നത് കൊണ്ട് ഒരു ഗുണവുമില്ല എന്ന് വാദിക്കുന്നത് ബാലിശമാണ്. അതിന്‍ പണം ഇറക്കിയവര്‍ ഏതൊരു ബിസനസ് സംരംഭകരെയും പോലെ ലാഭമുണ്ടാക്കുവാനാണ്‍ എന്നത് തികച്ചും സ്വാഭാവികം മാത്രം. അത് കൊച്ചിയില്‍ കൊണ്ട് വരാന്‍ തയ്യാറായ ബിസിനസ്സ് സംരഭകരെയും, അതിന്‍ വേണ്ടി അകത്ത് നിന്നോ പുറത്ത് നിന്നോ വ്യക്തിപരമായ നേട്ടത്തിനായാല്‍ പോലും ശ്രമിച്ചവരേയും പിന്തുണച്ചവരേയും ഒരു കേരളീയനെന്ന നിലയില്‍ ഞാന്‍ അഭിനന്ദിക്കുന്നു. ഇതു സ്പോറ്ട്സല്ല വെറും കോടികളുടെ ബിസിനസ്സാണെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നവരോട് എനിക്കു പറയാനുള്ളത് ആയിക്കോട്ടെ ഒരു ബിസിനസ്സ് സംരംഭം കേരളത്തില്‍ വന്നു കൂടെ? അത് സിനിമയായാലും, ടി.വി ചാനല്‍, പല സ്പോട്സ് ആയാലും മറ്റെന്ത് വിനോദ പരിപാടികളായാലും കേരളത്തിലോ മറ്റെവിടെയങ്കിലുമോ വരുന്നുണ്ടെങ്കില്‍ അത് ബിസിനസ്സായിട്ടും ലാഭമുണ്ടാക്കാന്‍ വേണ്ടിയും തന്നെയാണ്‍. വ്യവസായവും മറ്റും ഒക്കെ കേരളത്തിലേക്ക് കൊണ്ട് വരുവാന്‍ ഭരണത്തിലുള്ളവര്‍ ശ്രമിക്കുന്നതും ശ്രമിക്കാന്‍ നാം ആവശ്യപ്പെടുന്നതും എല്ലാം ഈ അര്‍ത്ഥത്തില്‍ തന്നെ.
കേരളത്തിന്‍ ലഭിച്ച ഈ ടീമിന്റെ ഉടമസ്ഥറ്ക്ക് കേരളത്തില്‍ തന്നെ വേണമെന്ന് നിറ്ബന്ധ ബുദ്ധി ഉണ്ടാവേണ്ട ഒരു കാര്യവുമില്ല. വന്‍ സ്രാവുകളോട് മത്സരിച്ച് അത് കേരളത്തിന്‍ തന്നെ നേടിയെടുക്കാന്‍ തരൂരിന്റെ സാന്നിന്ദ്യം ഒരു പങ്ക് വഹിച്ചിട്ടുണ്ടാകും എന്നതില്‍ സംശയമില്ല. അതിന്‍ അദ്ധേഹത്തെ അഭിനന്ദിക്കുന്നു. തരൂറ് അങ്ങിനെ ഒരു നിറ്ബന്ധ ബുദ്ധി കാണിചച് വടക്കേ ഇന്ത്യന്‍ ലോഭിയെ പിണക്കിയിരുന്നില്ലെങ്കില്‍ അദ്ധേഹം ഇങ്ങിനെ ഒരു വിവാദത്തില്‍ പെടില്ലായിരുന്നു എന്നാണ്‍ എന്റെ വിശ്വാസം.
പിന്നെ മറ്റൊരു വശം, അതില്‍ തരൂറ് മന്ത്രി സ്ഥാനം ദുരുപയോഗപ്പെടുത്തിയോ എന്നതാണ്. കൊച്ചിയില്‍ വരുന്നത് തടയുവാനോ, തന്റെ വ്യക്തി താല്പര്യമുള്ള ടീമിന്‍ കിട്ടുവാന്‍ മോഡി നിയമവിരുദ്ധമായി ശ്രമിച്ചുവോ എന്നതാണ്. ഒരു ബിസിനസ്സ്കാരനയ തരൂരിന് ഇതില്‍ എന്തെങ്കിലും ബിസിനസ്സ് താത്പര്യമുണ്ടെങ്കില്‍ അത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. എന്നാല്‍ അതിന്‍ വേണ്ടി അധികാരം ദുരുപയൊഗപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിന് നിയമനടപടി സ്വീകരിക്കുകയും വേണം. നിയമ വിധേയമായ ഒരു ബിഡ്ഡിങ്ങ് പ്രോസസിലൂടെ കൂടിയ ബിഡ്ഡിന് ആണ് ടിം കിട്ടിയതെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നതിനാല്‍ അതില്‍ ഒരു അധികാര ദുര്‍വിനിയോഗം നടന്നെന്ന് തോന്നുന്നില്ല.

പിന്നെ ഇതിന്‍ പിറകിലുള്ള പണത്തിന്റെ ഉറവിടവും കള്ളപ്പണത്തിന്റെ സാന്നിദ്ധ്യവും ഈ കേരള ടീമുമായി ബന്ധപ്പെട്ട കാര്യമല്ലാത്തതിനാല്‍ ഈ ചര്‍ച്ചയുടെ പരിധിയില്‍ വരുന്നില്ല. അതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കണമെന്ന് തന്നെയാണ്‍ എന്റെയും അഭിപ്രായം.

Tuesday, February 16, 2010

അടുത്തവര്‍ഷം മുതല്‍ പ്ലസ് ടുവിന് പൊതു പാഠ്യപദ്ധതി

കേരളം ഇത് അംഗീകരിച്ചുവോ എന്നൊരു സന്ദേഹത്തോടെയും ഉണ്ടാവില്ല എന്നൊരു മുന് വിധിയോടും കൂടിയാണ്‍ ഈ വാര്‍ത്ത വായിച്ചത്. വായിച്ച് അവസാനമെത്തിയപ്പോള്‍ കേരളത്തെ കുറിച്ച എന്റെ ധാരണ ശരി തന്നെ! ഞാന്‍ കേരളത്തെ നന്നായി അറിയുന്ന ഒരു മലയാളി എന്ന് അഹങ്കരിക്കാമല്ലേ.

അടുത്തവര്‍ഷം മുതല്‍ പ്ലസ് ടുവിന് പൊതു പാഠ്യപദ്ധതി: "ന്യൂഡല്‍ഹി : പ്ലസ് ടു കോഴ്‌സുകള്‍ക്ക് രാജ്യമെങ്ങും ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കാന്‍ തീരുമാനമായി. കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപില്‍ സിബലിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ നടന്ന 'കൗണ്‍സില്‍ ഓഫ് ബോര്‍ഡ്‌സ് ഓഫ് സ്‌കൂള്‍ എഡ്യുക്കേഷന്‍ ഇന്‍ ഇന്ത്യ' (കോബ്‌സ്) യോഗത്തിലാണ് ഈ തീരുമാനം. ശാസ്ത്രവിഷയങ്ങള്‍ക്കുള്ള ഏകീകൃത പാഠ്യപദ്ധതി 2011 മുതല്‍ നടപ്പാക്കുമെന്ന് കപില്‍ സിബല്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കൊമേഴ്‌സ് പാഠ്യപദ്ധതി മൂന്നു മാസത്തിനുള്ളില്‍ തയ്യാറാവും. മാനവികവിഭാഗത്തില്‍ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലുള്ള വ്യത്യാസം നിലനില്‍ക്കുന്നതിനാല്‍ ഏകീകൃത പാഠ്യപദ്ധതി സംബന്ധിച്ച് തീരുമാനമായിട്ടില്ല. മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനത്തിനായി ദേശീയതലത്തില്‍ ഏക പരീക്ഷാ സമ്പ്രദായം 2013 മുതല്‍ നടപ്പാക്കുമെന്നും കപില്‍ സിബല്‍ അറിയിച്ചു. രാജ്യത്തെ വിദ്യാഭ്യാസചരിത്രത്തില്‍ നാഴികക്കല്ലാകുംഈ പരിഷ്‌കരണമെന്ന് മന്ത്രി വിശേഷിപ്പിച്ചു. എല്ലാ സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകളും പരിഷ്‌കരണത്തെ പിന്തുണയ്ക്കുന്നു. രാജ്യത്തെ കുട്ടികളെല്ലാം...."

Tuesday, February 2, 2010

മൂന്നാര്‍ : മന്ത്രിസഭാ തീരുമാനം

ഫെബ്രുവരി 2, 2010: ഇന്ന് മലയാള പത്രങ്ങളുടെ വെബ് എഡിഷനില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തകളെ അടിസ്താനമാക്കിയാല്‍, മൂന്നാര്‍ സംബന്ധിച്ച് ഇന്നത്തെ പ്രധാന മന്ത്രി സഭാ തീരുമാനങ്ങള്‍ ഇവയാണു. ഇതു ഇവിടെ നല്‍കുന്നത്, ഇതില്‍ എത്രത്തോളം നടക്കും എന്ന് ഫോളോഅപ്പ് ചെയ്യാമെന്ന് കരുതിയാണു.
  1. ടാറ്റായുടെ അനധിക്രിത ചെക്ക് ഡം പൊളിക്കും
  2. രിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ അനധിക്രിത കയ്യേറ്റങ്ങളും ഒഴിപ്പിക്കും
  3. 1977നു മുമ്പുള്ള കൈവശ ഭൂമികള്‍ക്ക് സമയ ബന്ധിതമായി പട്ടയം നല്‍കും
  4. കയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍ക്കാന്‍ ഹൈക്കോടതിയുമായി കൂടിയാലോചിച്ച് പ്രത്യേക കോടതി മൂന്നാറില്‍ രൂപീകരിക്കും.
  5. പാട്ടക്കരാര്‍ ലംഘനം പരിശോധിച്ച് അത്തരം കരാറുകള്‍ റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കും
  6. മൂന്നാറില്‍ നിയമനുസ്രിതമായി ടൌണ്‍ഷിപ്പ് സ്താപിക്കും
  7. മൂന്നാറിലെ നടപടികളുടെ മേല്‍നോട്ടം വഹിക്കുന്നതിനായി റവന്യൂ, ആഭ്യന്തര, ജലവിഭവ വകുപ്പ് മന്ത്രിമാരുടെ സമിതിയെ നിയോഗിച്ചു.
  8. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് 1974-ലെ ലാന്റ് ബോര്‍ഡ് ഭേദഗതിയനുസരിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും.
പത്രവാര്‍ത്തകളിലേക്കുള്ള ലിങ്കുകള്‍:
മനോരമ
മാത്ര്ഭൂമി
ദേശാഭിമാനി
മംഗളം

Monday, February 1, 2010

മൂന്നാറില്‍ ചെയ്യേണ്ടത്

ഭൂരഹിതരായ കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കി അവ നിയമ വിധേയമാക്കുക, വാണിജ്യാവശ്യങ്ങള്‍ക്കായി കയ്യേറ്റം ചെയ്തവരെ കുടിയിറക്കുക, അനധിക്ര്തമായി നിര്‍മ്മിച്ച കെട്ടിടങ്ങളും മറ്റും കണ്ട്കെട്ടി സര്‍ക്കാരിന്റെ ഉടമസ്തതയിലാക്കി നാടിന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്തുക. കയ്യേറ്റം ചെയ്തവരേയും അതിന്‍ കൂട്ടു നിന്ന ഉദ്ധ്യോഗസ്തരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന് അര്‍ഹമായ ശിക്ഷ നല്‍കുക.

കെട്ടിടങ്ങള്‍ പൊളിച്ച് ഭൂമി പഴയ സ്തിതിയിലേക്ക് കൊണ്ട് വരിക പ്രയാസമാണു. അത്തരം കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ്‍ വേണ്ടത്. ആര്‍ക്കും എവിടെ വേണമെങ്കിലും കെട്ടിടം പണിയാം എന്ന അവസ്ത മാറണം. ഇത്തരം കാര്യങ്ങള്‍ നോക്കേണ്ട ഉദ്ധ്യോഗസ്തരുണ്ടല്ലോ. അവര്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നില്ലെങ്കില്‍ അതിന്‍ നടപടിയെടുക്കണം. അതിനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണം.

രാഷ്ട്രീയക്കാരുടെ വാചക കസര്‍ത്തുകള്‍ അല്ല നമുക്ക് വേണ്ടത്. അന്യാധീനപ്പെട്ടുപോയ ഭൂമിയെത്ര, അതില്‍ എത്ര തിരിച്ച് പിടിച്ചു, നിയമം ലംഘിച്ചവര്‍ക്കെതിരെ എന്തു നടപടി എടുത്തു, ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് നടപടി കൈക്കൊണ്ടു? ഇതാണ് നമുക്കറിയേണ്ടത്. അതോടൊപ്പം കയ്യേറ്റത്തിന്‍ സഹായിച്ച രാഷ്റ്റ്രീയക്കാര്‍ക്കെതിരെ അതത് പാര്‍ട്ടികള്‍ നടപടിയെടുക്കുന്നതു കാണാനും ആഗ്രഹമുണ്ട്.

Saturday, January 30, 2010

ടാറ്റയുടെ ഡാം പൊളിക്കാന്‍ ....

രാഷ്ട്രീയക്കാരെല്ലാം ഒരു കാര്യത്തില്‍ ഒറ്റക്കെട്ടാണ്‍. അവരതില്‍ വിജയിക്കുകയും ചെയ്തു - പരസ്പര വിരുദ്ധമായ പ്രസ്താവനകളിലൂടെ പുകമറ സ്രിഷ്ടിക്കാന്‍. ഇവര്‍ക്ക് ജനങ്ങളെ എത്ര കാലം വിഡ്ഡികളാക്കാന്‍ കഴിയും?

എനിക്ക് കൂടുതലായൊന്നും പറയാനില്ല.....


ടാറ്റയുടെ ഡാം പൊളിക്കാന്‍ അനുവദിക്കില്ല: എ.കെ.മണി: "മൂന്നാര്‍: ടാറ്റ നിര്‍മിച്ച അനധികൃത തടയണകള്‍ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ദേവീകുളം എം.എല്‍.എയുമായ എ.കെ.മണി പറഞ്ഞു. തൊഴിലാളികള്‍ക്ക് കുടിവെള്ളമെത്തിക്കാനാണ് ടാറ്റ തടയണ കെട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. തടയണകള്‍ പൊളിക്കാന്‍ വന്നാല്‍ തൊഴിലാളികളെ അണിനിരത്തി ഗാന്ധിയന്‍ മാര്‍ഗത്തില്‍ തടയുമെന്ന് മണി പറഞ്ഞു. നിയമവിരുദ്ധമാണെങ്കില്‍ ഈ തടയണകള്‍ പൊളിച്ചുമാറ്റുകയല്ല, മറിച്ച് സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് വേണ്ടതെന്നും മണി പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാടും ഇതുതന്നെയായിരിക്കുമെന്നാണ് തന്റെ പ്രതീക്ഷ-മണി പറഞ്ഞു. ഇന്നലെ മൂന്നാര്‍ സന്ദര്‍ശിച്ച മന്ത്രിസഭാ ഉപസമിതി കണ്ണന്‍ ദേവന്‍ കമ്പനി മൂന്നാറില്‍ അനധികൃതമായി നിര്‍മിച്ചിരിക്കുന്ന രണ്ട് തടയണകള്‍ പൊളിച്ചുനീക്കുമെന്ന് അറിയിച്ചിരുന്നു. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, കെ.പി. രാജേന്ദ്രന്‍, എ.കെ. ബാലന്‍, എം.വിജയകുമാര്‍, ബിനോയ് വിശ്വം, എന്‍.കെ. പ്രേമചന്ദ്രന്‍, പി.ജെ. ജോസഫ് എന്നിവരാണ് മന്ത്രിസഭാ തീരുമാനപ്രകാരം മൂന്നാറിലെ കൈയേറ്റങ്ങള്‍ സന്ദര്‍ശിക്കാനെത്തിയത്....."

TATA നിയമം ലംഘിച്ചു: ഉപസമിതി...ഡാംഡാം സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സമിതി അംഗങ്ങള്‍. മന്ത്രിമാരായ കോടിയേരി ബാലകൃഷ്‌ണന്‍, കെ.പി. രാജേന്ദ്രന്‍, ബിനോയ്‌ വിശ്വം. എം. വിജയകുമാര്‍, എന്‍.കെ പ്രേമചന്ദ്രന്‍, എ.കെ. ബാലന്‍ എന്നിവരാണ്‌ ഉപസമിതി സംഘത്തിലുള്ളത്‌.കോടികള്‍ ചെലവിട്ട്‌ ടാറ്റ പണിതതിന്റെ ഉദ്ദേശം


ടാറ്റയുടെ ഡാം വനഭൂമിയില്‍: ബിനോയ് വിശ്വം

...ഡാം വനഭൂമിയിലാണെന്നു വനം മന്ത്രി ബിനോയ് വിശ്വം. പ്രായോഗികമായി†÷38;്വന്ഥണ്മ;†÷38;്വന്ഥണ്മ;ഡാം വനഭൂമിയിലാണ്. ടാറ്റ മൂന്നാറിന്‍റെ രാജാവല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഡാം പരിസരം വനഭൂമിയല്ലെന്ന് കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഇതേക്കുറിച്ചു

കുണ്ടള ഡാമിന്റെ നദിയിലും അണകെട്ടി

...ഡാം നിര്‍മിച്ചു. ചിട്ടിവരൈയില്‍ 50 മീറ്റര്‍ വീതിയിലും 500 മീറ്റര്‍ നീളത്തിലുമാണ് അനധികൃത ഡാം പണിത് നദി സ്വന്തമാക്കിയത്. ബോട്ടിങ്ങിനാണ് ഡാം നിര്‍മിച്ചതെന്നാണ് സൂചന. ഒരു സര്‍ക്കാര്‍ വകുപ്പിന്റെയും അനുമതിയില്ലാതെയാണ് ഡാം നിര്‍മാണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിങ് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി.വനവും നദിയും നശിപ്പിച്ച് നിര്‍മിച്ച ഡാ...

കൈയേറ്റം ഒഴിപ്പിക്കും; ഡാം പൊളിച്ചുനീക്കും-എല്‍.ഡി.എഫ്.

...ഡാം പൊളിച്ചുനീക്കണമെന്നും എല്‍.ഡി.എഫ്. നിര്‍ദേശിച്ചിട്ടുണ്ടെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇടുക്കി ജില്ലാ കളക്ടറെ മാറ്റാന്‍ എല്‍.ഡി.എഫ്. തീരുമാനിച്ചിട്ടില്ല. കൈയേറ്റം ഒഴിപ്പിക്കുന്നതിനായി പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുകയുമില്ല. മൂന്നാറിലെ എല്ലാ അനധികൃത കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നുതന്നെയാണ് എല്‍.ഡി.എഫിന്റെ...

ടാറ്റയുടെ ഡാം പൊളിച്ചുനീക്കണമെന്ന്‌ സി.പി.എം‍ സെക്രട്ടേറിയറ്റ്

...ഡാം അനധികൃതമാണെന്നും അത്‌ പൊളിച്ചുനീക്കണമെന്നും സി.പി.എം സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ നിര്‍ദ്ദേശം. മുന്നണിയുടെ അംഗീകാരത്തോടെയാണ്‌ ഇത്‌ നടപ്പാക്കുന്നത്‌. സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ്‌ ടാറ്റ ഡാം നിര്‍മ്മിച്ചിരിക്കുന്നത്‌. ഡാം പൊളിച്ചു മാറ്റുന്നതിന്‌ മുന്‍പ്‌ നിയമവശങ്ങള്‍ പരിശോധിക്കണം. മുന്നണിയിലെ ഘടകകക്ഷികളുമായി യോജിച്ചുവേണം മൂന്നാര്‍ കൈയേറ്...

ഉമ്മന്‍ ചാണ്ടി കണ്ടത് വന്‍കിട കൈയേറ്റങ്ങള്‍

...ഡാം നടന്നുകണ്ട അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വലിയ തേക്കുമരങ്ങള്‍ പിഴുതുമാറ്റിയതും മരങ്ങള്‍ വെട്ടിനശിപ്പിച്ചതും കണ്ടു. നാല് ചോലവനങ്ങളില്‍നിന്ന് ഒഴുകിയെത്തുന്ന നാല് ചെറു നദികള്‍ തടഞ്ഞാണ് ടാറ്റ ഇവിടെ തടയണ നിര്‍മിച്ചത്.

ടാറ്റയുടെ ഡാം അനധികൃതം: മന്ത്രി ബാലന്‍

...ഡാം അനധികൃതമാണെന്ന്‌ വൈദ്യൂതി മന്ത്രി എ.കെ ബാലന്‍. ഇത്‌ പൊളിച്ചുമാറ്റുന്ന കാര്യം നിയമപരമായി ആലോചിച്ചുവരികയാണ്‌. സര്‍ക്കാര്‍ ഭൂമിയില്‍ ഇനി ടാറ്റയുടെ അഴിഞ്ഞാട്ടം അനുവദിക്കില്ല. സര്‍ക്കാര്‍ വകുപ്പുകളെ അറിയിക്കാതെയാണ്‌ ടാറ്റ ഡാം നിര്‍മ്മിച്ചിരിക്കുന്നത്‌. ഡാം ചെങ്കുളം പദ്ധതിയെ ദോഷമായി ബാധിക്കും. ഡാം നിര്‍മ്മാണത്തിലെ ശാസ്‌ത്രീയ വശങ്ങള്‍ വ്യക്‌തമല്...

ടാറ്റ പരിസ്ഥിതി ദുര്‍ബല പ്രദേശം കൈയേറിയെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്; ഭൂമി തങ്ങളുടേതല്ലെന്ന് വനംവകുപ്പ്

...ഡാം നിര്‍മിച്ചത് പാരിസ്ഥിതിക ദുര്‍ബല പ്രദേശത്താണെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിങ് സര്‍ക്കാറിന് ബുധനാഴ്ച റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, ഡാം നിര്‍മിച്ചത് വനഭൂമിയിലല്ലെന്നും ടാറ്റക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയിലാണെന്ന് വനംവകുപ്പ് സര്‍ക്കാറിനെ അറിയിച്ചു. ഇതോടെ ടാറ്റയുടെ വനഭൂമി കൈയേറ്റം വീണ്ടും വിവാദമാകുകയാണ്.

അനധികൃത ഡാം: ടാറ്റയ്‌ക്കെതിരേ കേസ്‌

മൂന്നാര്‍: കെ.ഡി.എച്ച്‌. വില്ലേജിലെ ലക്ഷ്‌മിയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി തടയണ നിര്‍മിച്ചതിന്‌ ടാറ്റാ കമ്പനിക്കെതിരേ കേസെടുക്കാന്‍ കലക്‌ടര്‍ അശോക്കുമാര്‍സിംഗ്‌ പോലീസിന്‌ രാത്രി നിര്‍ദേശം നല്‍കി. ലക്ഷ്‌മി ചമ്പക്കുളം ഭാഗത്തെ വനഭൂമി നശിപ്പിച്ച്‌ അനധികൃതമായി തടയണ നിര്‍മിക്കുന്നതായി ഇന്നലെ കലക്‌ടര്‍ നിയമസഭാ ഉപസമിതിയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു....

'തടയണകള്‍ പൊളിക്കും; തടയിട്ടതു ടാറ്റയ്‌ക്കു മാത്രം: കാണേണ്ടതെല്ലാം കാണാതെ ഉപസമിതി മടങ്ങി

...മൂന്നാര്‍: മൂന്നാറില്‍ രണ്ടിടത്തു ടാറ്റ അനധികൃതമായി നിര്‍മിച്ച വന്‍തടയണകള്‍ ഉടന്‍ പൊളിച്ചുനീക്കണമെന്നു നിയമസഭാ ഉപസമിതി. ലക്ഷ്‌മിയിലെ ചമ്പക്കുളത്തും ചെണ്ടുവാരയിലെ ചിട്ടിവാര ബി.സി. ഡിവിഷനിലും ടാറ്റ നിര്‍മിച്ച തടയണകള്‍ സന്ദര്‍ശിച്ചശേഷമാണ്‌ ഏഴു മന്ത്രിമാരടങ്ങിയ ഉപസമിതി ഈ നിര്‍ദേശം പ്രഖ്യാപിച്ചത്‌. ഏറെ ആരോപണവിധേയമായ വന്‍കിട കൈയേറ്റമേഖലകളിലേക്ക്‌ എ...

മൂന്നാര്‍: തടയണകള്‍ പൊളിച്ചുനീക്കും

...മൂന്നാര്‍: കണ്ണന്‍ ദേവന്‍ കമ്പനി മൂന്നാറില്‍ നിര്‍മ്മിച്ചിരിക്കുന്ന രണ്ട് തടയണകള്‍ അനധികൃതമെന്ന് ബോധ്യപ്പെട്ടതായും അവ പൊളിച്ചുനീക്കുമെന്നും ഇവിടെ സന്ദര്‍ശനം നടത്തിയ മന്ത്രിസഭാ ഉപസമിതി അറിയിച്ചു. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, കെ.പി. രാജേന്ദ്രന്‍, എ.കെ. ബാലന്‍, എം.വിജയകുമാര്‍, ബിനോയ് വിശ്വം, എന്‍.കെ. പ്രേമചന്ദ്രന്‍, പി.ജെ. ജോസഫ് എന്നിവരാണ് മന...

മന്ത്രിസഭാ ഉപസമിതിയുടെ മൂന്നാര്‍ സന്ദര്‍ശനം പ്രഹസനം- രമേശ്

...മൂന്നാര്‍ സന്ദര്‍ശനം പ്രഹസനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ്‌ചെന്നിത്തല. ടാറ്റയുടെ പക്കലുള്ള ഒരുസെന്റ് ഭൂമിയെങ്കിലും പിടിച്ചെടുക്കാനുള്ള ധൈര്യം സര്‍ക്കാറിനുണ്ടോയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ശനിയാഴ്ച മൂന്നാര്‍ സന്ദര്‍ശിച്ച മന്ത്രിസഭാ ഉപസമിതി പ്രധാന കൈയേറ്റപ്രദേശങ്ങളെ സന്ദര്‍ശനത്തില്‍ നിന്ന് ഒഴിവാക്കി. മുഖ്യമന്ത്രി പിടിച്ചെ...

ടാറ്റ കൈയേറിയ ഡാമുകളും വൈദ്യുതിവേലിയും പൊളിക്കണം -മന്ത്രിസഭാ ഉപസമിതി

...2010 മൂന്നാര്‍: ടാറ്റയുടെ കൈയേറ്റം മന്ത്രിസഭാ ഉപസമിതിക്ക് ബോധ്യപ്പെട്ടതായി ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. നിയമം ലംഘിച്ച് പുഴയും വനഭൂമിയും കൈയേറി ടാറ്റ നിര്‍മിച്ച ഡാമുകള്‍ പൊളിച്ചുമാറ്റാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്

Sunday, January 24, 2010

വിവാദം ഭയന്ന് കൃഷി മന്ത്രി ഗുജറാത്ത് പര്യടനം ഉപേക്ഷിച്ചു

എല്ലാത്തിലും രാഷ്റ്റ്രീയം കലര്‍ത്തുമ്പോഴുള്ള കുഴപ്പം - അല്ലാതെ എന്ത് പറയാന്‍!  ഇതിന്‍ ആരെയാണ്‍ പഴിക്കേണ്ടത്. എല്ലാം വിവാദമാക്കുന്ന മാധ്യമങ്ങളേയോ, കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന രാഷ്റ്റ്രീയക്കാരെയോ? ഗുജറാത്തില്‍ മോഡി ഭരിക്കുന്നു എന്നത് കൊണ്ട് അവിടെ പോയാല്‍ മോഡിയുടെ ആളായിപ്പോകുമോ? ഗുജറാത്തിലെ വികസനം മാത്ര്കാപരമാണെന്ന് (അത് ശരിയാണോ അല്ലയോ എന്നത് മറ്റൊരു വിഷയം‍) പറഞ്ഞാല്‍ ബി.ജെ.പിക്കാരനാകുമോ? അതോ മോഡിക്ക് അംഗീകാരമാകുമെന്ന് കരുതിയാണോ? തെറ്റ് കണ്ടാല്‍ വിമര്‍ശിക്കുന്നെങ്കില്‍ നല്ലത് കണ്ടാല്‍ അംഗീകരിക്കുകയുമാകം. നല്ല കാര്യം എവിടെ നിന്നും പകര്‍ത്താം. വികസനത്തിന്റെ കാര്യത്തിലും നല്ല ഭരണ പരിഷ്കാര നടപടികളുടെ കാര്യത്തിലും നാം കക്ഷി രാഷ്റ്റ്രീയം വെടിയുക തന്നെ വേണം. അല്ലെങ്കില്‍ രാഷ്ട്രീയം മടുത്ത് ജനങ്ങള്‍ അരാഷ്റ്റ്രീയ വാദികളായി മാറും. അത് നമ്മുടെ രാജ്യത്തിന്റെ നിലനില്‍പ്പിന്‍ തന്നെ ഭീഷണിയാകും.

വിവാദം ഭയന്ന് കൃഷി മന്ത്രി ഗുജറാത്ത് പര്യടനം ഉപേക്ഷിച്ചു: "
Sunday, January 24, 2010
തിരുവനന്തപുരം: ഗുജറാത്ത് കാര്‍ഷിക മേഖലയിലെ വളര്‍ച്ച പഠിക്കാന്‍ കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന സന്ദര്‍ശനം ഉപേക്ഷിച്ചു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് യാത്ര ഉപേക്ഷിച്ചത്. 27 മുതല്‍ 30 വരെയാണ് ഗുജറാത്ത് സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിരുന്നത്."

Thursday, January 21, 2010

എന്തിനും ഏതിനും കോടതി

എന്തിനും ഏതിനും കോടതി ഇടപെടേണ്ട അവസ്തയാണ് ഇന്നു കേരളത്തില്‍. ജനങ്ങള്‍ക്ക് കോടതിയെ സമീപിക്കേണ്ട അവസ്തയും. നാടിന്റേയും നാട്ടാരുടെയും ആവശ്യങ്ങളും പ്രശ്നങ്ങളും പരിഗണിക്കാനും അവരുടെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കന്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും ജന പ്രതിനിധികളും ഒന്നും ചെയ്യുന്നില്ല എന്ന പരിതാപകരമായ അവസ്തയല്ലേ ഇത് സൂചിപ്പിക്കുന്നത്? കുറച്ച് കാലമായി ഇത് സര്‍വ്വ സാധാരണമായിരിക്കുന്ന്. ഒരു ബസ്സ് സമരത്തിന്റെ കാര്യത്തില്‍ പോലും കോടതി ഇടപെട്ടാലേ എന്തെങ്കിലും നടക്കൂ എന്നായിരിക്കുന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് കോടതിയെ സമീപിക്കേണ്ടി വരുന്നു. മകന്റെ കൊലപാതകത്തെക്കുരിച്ചുള്ള അന്വെഷണം നേരായ രീതിയിലല്ല എന്ന് പറഞ്ഞ് അച്ചനു കോടതിയെ സമീപിക്കേണ്ടി വരുന്നു. സര്‍ക്കാരും പോലീസും മുറപ്രകാരം ചെയ്യേണ്ടുന്ന കാര്യങ്ങള്‍ കോടതി ഇടപെട്ടാലും കോടതി ആവശ്യപ്പെട്ടാലും മാത്രമേ നടക്കുകയുള്ളൂ എന്നതു എവിടെയോ എന്തൊക്കെയൊ പന്തികേടുണ്ട് എന്നല്ലേ സൂചിപ്പിക്കുന്നത്.

നമ്മുടെ സര്‍ക്കാരും പോലീസും ഉദ്ധ്യോഗസ്തരും തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ ഭംഗം വരുത്താതെ ചെയ്യുന്ന ഒരു നല്ല കാല്ത്തിനായി കാത്തിരിക്കുന്നു.

മൂന്നാറിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണം: കോടതി:
"കൊച്ചി: ഇപ്പോള്‍ മൂന്നാറില്‍ നടക്കുന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും രണ്ടു മാസത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. റവന്യൂ വകുപ്പിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും തദ്ദേശഭരണ സ്ഥാപനങ്ങളുടെ പെര്‍മിറ്റും ഇല്ലാത്ത എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനാണ് ഉത്തരവ്. മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് തൃശൂരിലെ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.ആര്‍.ബന്നൂര്‍മഠ്, ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കണമെന്നും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ നാലാഴ്ചയ്ക്കകം കോടതിയെ അറിയിക്കണമെന്നും....
"

Wednesday, January 20, 2010

സഹായിക്കുന്നത് റിലയന്‍സിനെ- മന്ത്രി ദിവാകരന്‍

കണ്ടതിനും പിടിച്ചതിനും ബഹുരാഷ്റ്റ്ര കുത്തകകളെ എടുത്തിടുന്ന സ്വഭാവം മാറ്റാന്‍ സമയമായില്ലേ! സപ്ലൈക്കൊയും മാവേലി സ്റ്റോറുകളും സ്താപിച്ചത് സര്‍ക്കാരിന്റെ ലാഭം വര്‍ദ്ധിപ്പിക്കുവാനാണോ അതോ സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലക്ക് സാധനങ്ങള്‍ ല്‍ഭ്യമാക്കുവാനും അത് വഴി പിപ്പണിയിലെ വിലക്കയറ്റം പിടിച്ച് നിര്‍ത്താനും വേണ്ടിയാണോ?

സഹായിക്കുന്നത് റിലയന്‍സിനെ- മന്ത്രി ദിവാകരന്‍:
"ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കടല ഇരട്ടി വിലയ്ക്ക് മറിച്ചു വിറ്റുവെന്ന ആരോപണമുന്നയിക്കുന്നവര്‍ സഹായിക്കുന്നത് റിലയന്‍സിനേയും അതുപോലുള്ള ബഹുരാഷ്ട്ര ദേശീയ കുത്തകകളെയുമാണെന്ന് സംസ്ഥാന പൊതുവിതരണ വകുപ്പ് മന്ത്രി സി.ദിവാകരന്‍ ആരോപിച്ചു. എന്നാല്‍ കേന്ദ്രം നല്‍കിയ കടല ഏകദേശം ഇരട്ടി വിലയ്ക്കാണ് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളും മാവേലിസ്റ്റോറുകളും വഴി വില്‍ക്കുന്നതെന്ന ആരോപണം മന്ത്രി നിഷേധിച്ചില്ല. ഇക്കാര്യത്തെ കുറിച്ച് കേരളത്തില്‍ തിരിച്ചെത്തിയാലുടന്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗുണനിലവാരം സൂക്ഷിച്ചുകൊണ്ടു തന്നെയാണ് റിലയന്‍സ്, ബിഗ്ബസാര്‍, വാള്‍മാര്‍ട്ട് തുടങ്ങിയ ദേശീയ-ബഹുരാഷ്ട്ര കുത്തകകളോട് പൊരുതി സപ്ലൈകോ പിടിച്ചുനില്‍ക്കുന്നത്. ഇതിനെ പ്രോത്സാഹിപ്പിക്കുയാണ് വേണ്ടത്. സപ്ലൈകോവിന് ലഭിക്കുന്ന ലാഭം സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലേക്കാണ് പോകുന്നത്; സ്വകാര്യ വ്യക്തികളുടെ പോക്കറ്റിലേക്കല്ല- മന്ത്രി വിശദീകരിച്ചു. സപ്ലൈകോ എം.ഡി. യോഗേഷ് ഗുപ്തയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.....

"

Tuesday, January 19, 2010

ഗുജറാത്ത് കലാപം: മോഡിയുടെ പ്രസംഗം ഹാജരാക്കാന്‍ ഉത്തരവ്‌

ജനാധിപത്യത്തിലും മതേതരത്തിലും വിശ്വസിക്കുന്നവര്‍ക്ക് ഇവിടെ അല്പമെങ്കിലും പ്രതീക്ഷകള്‍ നല്‍കുന്നത് കോടതികളാണ്. ഇന്ത്യയൂടെ അടിസ്താന തത്വങ്ങള്‍ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന കേസുകളിലെങ്കിലും അന്വെഷണവും തീര്‍പ്പു കല്‍പ്പിക്കലും വേഗത്തിലാക്കുകയാണെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ കുറവ് വരുത്തുവാനും ഇന്ത്യയുടെ ജനാധിപത്യ മതെതര തത്വങ്ങളില്‍ വിശ്വാസ്യത വളര്‍ത്തുവാനും ഉപകരിക്കുമെന്നതില്‍ സംശയമില്ല.


ഗുജറാത്ത് കലാപം: മോഡിയുടെ പ്രസംഗം ഹാജരാക്കാന്‍ ഉത്തരവ്‌:
"ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രകോപനപ്രസംഗത്തിന്റെ പകര്‍പ്പും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മറ്റു രേഖകളും പ്രത്യേക അന്വേഷണസംഘത്തിന്(എസ്.ഐ.ടി.) കൈമാറാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു. എസ്.ഐ.ടി.യുടെ ആവശ്യത്തെ എതിര്‍ത്ത് കേസന്വേഷണത്തിന് ഈ രേഖകള്‍ ആവശ്യമില്ലെന്ന്‌സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. ജസ്റ്റിസ് ഡി.കെ. ജെയിനിന്റെ ബെഞ്ച് ആ വാദം തള്ളി. പലതവണ അഭ്യര്‍ഥിച്ചിട്ടും കേസന്വേഷണത്തിനാവശ്യമായ രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ലെന്ന് ഗുജറാത്ത് കലാപം അന്വേഷിക്കുന്ന എസ്.ഐ.ടി. ബോധിപ്പിച്ചിരുന്നു. കലാപത്തെക്കുറിച്ച് നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് എസ്.ഐ.ടി. ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഗോധ്ര സംഭവത്തിനുശേഷം 2000 സപ്തംബറില്‍ നരേന്ദ്രമോഡി നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ പകര്‍പ്പും അവര്‍ ആവശ്യപ്പെട്ട രേഖകളുടെ കൂട്ടത്തിലുണ്ടായിരുന്നു. സി.ബി.ഐ.യുടെ മുന്‍ ഡയറക്ടര്‍ ആര്‍.കെ. രാഘവനാണ് അന്വേഷണസംഘത്തിന്റെ തലവന്‍. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് കേസന്വേഷണത്തില്‍...."

Sunday, January 17, 2010

സ്വയരക്ഷയ്ക്കായി കൊലപാതകം ആവാം-സുപ്രീംകോടതി

സ്വയരക്ഷയ്ക്കായി കൊലപാതകം ആവാം-സുപ്രീംകോടതി: "ന്യൂഡല്‍ഹി: ആത്മരക്ഷയ്ക്കായി അക്രമിയെ കൊല്ലാനുള്ള അവകാശം വ്യക്തികള്‍ക്കുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആത്മരക്ഷയ്ക്കായി ചെയ്യുന്ന കൊലപാതകം കരുതിക്കൂട്ടി ചെയ്യുന്ന കൊലപാതകത്തോളം വരില്ല. ജീവന്‍ ഭീഷണിയിലായിരിക്കെ പിന്തിരിഞ്ഞോടുന്നതിനേക്കാള്‍ ധീരതയോടെ നേരിടുന്നതാണ് പൗരന്മാര്‍ക്ക് അഭികാമ്യം- സുപ്രീംകോടതി പറഞ്ഞു. ആത്മരക്ഷാര്‍ഥം കൊലപാതകം നടത്തേണ്ടിവന്ന പഞ്ചാബ് സ്വദേശിയെ വെറുതെവിട്ടുകൊണ്ടാണ് ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരിയും അശോക്കുമാറും ഇങ്ങനെ അഭിപ്രായപ്പെട്ടത്. സ്വയംരക്ഷയ്ക്കുള്ള അവകാശം ഓരോ പൗരനുമുണ്ട്. എന്നാല്‍ അത് നിശ്ചിതപരിധിക്കുള്ളിലായിരിക്കണമെന്നുമാത്രം- കോടതി പറഞ്ഞു. സ്ഥലത്തര്‍ക്കത്തിനിടെ അമ്മാവനെ കൊല്ലേണ്ടിവന്ന ലുധിയാന സ്വദേശി ദര്‍ശന്‍സിങ്ങിനെയാണ് കോടതി വെറുതെ വിട്ടത്. സെഷന്‍സ് കോടതി വെറുതെവിട്ട ദര്‍ശന്‍സിങ്ങിനെ ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചു. ഈ വിധക്കെതിരെയാണ് ദര്‍ശന്‍സിങ് സുപ്രീംകോടതിയെ സമീപിച്ചത്."