Monday, February 1, 2010

മൂന്നാറില്‍ ചെയ്യേണ്ടത്

ഭൂരഹിതരായ കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കി അവ നിയമ വിധേയമാക്കുക, വാണിജ്യാവശ്യങ്ങള്‍ക്കായി കയ്യേറ്റം ചെയ്തവരെ കുടിയിറക്കുക, അനധിക്ര്തമായി നിര്‍മ്മിച്ച കെട്ടിടങ്ങളും മറ്റും കണ്ട്കെട്ടി സര്‍ക്കാരിന്റെ ഉടമസ്തതയിലാക്കി നാടിന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്തുക. കയ്യേറ്റം ചെയ്തവരേയും അതിന്‍ കൂട്ടു നിന്ന ഉദ്ധ്യോഗസ്തരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന് അര്‍ഹമായ ശിക്ഷ നല്‍കുക.

കെട്ടിടങ്ങള്‍ പൊളിച്ച് ഭൂമി പഴയ സ്തിതിയിലേക്ക് കൊണ്ട് വരിക പ്രയാസമാണു. അത്തരം കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ്‍ വേണ്ടത്. ആര്‍ക്കും എവിടെ വേണമെങ്കിലും കെട്ടിടം പണിയാം എന്ന അവസ്ത മാറണം. ഇത്തരം കാര്യങ്ങള്‍ നോക്കേണ്ട ഉദ്ധ്യോഗസ്തരുണ്ടല്ലോ. അവര്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നില്ലെങ്കില്‍ അതിന്‍ നടപടിയെടുക്കണം. അതിനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണം.

രാഷ്ട്രീയക്കാരുടെ വാചക കസര്‍ത്തുകള്‍ അല്ല നമുക്ക് വേണ്ടത്. അന്യാധീനപ്പെട്ടുപോയ ഭൂമിയെത്ര, അതില്‍ എത്ര തിരിച്ച് പിടിച്ചു, നിയമം ലംഘിച്ചവര്‍ക്കെതിരെ എന്തു നടപടി എടുത്തു, ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് നടപടി കൈക്കൊണ്ടു? ഇതാണ് നമുക്കറിയേണ്ടത്. അതോടൊപ്പം കയ്യേറ്റത്തിന്‍ സഹായിച്ച രാഷ്റ്റ്രീയക്കാര്‍ക്കെതിരെ അതത് പാര്‍ട്ടികള്‍ നടപടിയെടുക്കുന്നതു കാണാനും ആഗ്രഹമുണ്ട്.

2 comments:

  1. ഒരു മുറി കെട്ടാന്‍ പഞ്ചായത്തില്‍ വസ്തുവിന്റെ കരമൊടുക്കിയ രസീതും, പണിയുന്ന കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും പിന്നെ പലതും നല്‍കി നെട്ടോട്ടമോടേണ്ട നമ്മുടെ നാട്ടില്‍ ഇതൊന്നുമില്ലാതെ പലതും നിര്‍ബാധം ഉയര്‍ന്നു വരികയെന്നതു ചിന്തിക്കാനാവുമൊ? അതും അത്ര ചെറുതൊന്നുമല്ലാത്ത ഡാമുകളും റിസോര്‍ട്ടുകളും? അതും ഏവരാലും ശ്രദ്ധിക്കപ്പെട്ട ഒരു കയ്യേറ്റ ശുദ്ധീകരണ പദ്ധതി തുടങ്ങി വെച്ചിടത്തു തന്നെ.

    ഒന്നാം മൂന്നാര്‍ കലാപരിപാടിക്കു ശേഷവും നിര്‍ഭയം സംസ്ഥാന ഭരണത്തെ വെല്ലുവിളിക്കാന്‍ ആര്‍ക്കാണു ധൈര്യമുണ്ടാവുക? ഭരണാധികാരികള്‍ക്കല്ലാതെ?

    ReplyDelete
  2. ശരിയാണ്, പഥികന്‍.

    രാഷ്ട്രീയക്കാരെല്ലാം ഒരു കാര്യത്തില്‍ ഒറ്റക്കെട്ടാണ്‍. അവരതില്‍ വിജയിക്കുകയും ചെയ്തു - പരസ്പര വിരുദ്ധമായ പ്രസ്താവനകളിലൂടെ പുകമറ സ്രിഷ്ടിക്കാന്‍. ഇവര്‍ക്ക് ജനങ്ങളെ എത്ര കാലം വിഡ്ഡികളാക്കാന്‍ കഴിയും?

    http://parayaathevayya.blogspot.com/2010/01/blog-post_30.html

    ReplyDelete