Thursday, January 21, 2010

എന്തിനും ഏതിനും കോടതി

എന്തിനും ഏതിനും കോടതി ഇടപെടേണ്ട അവസ്തയാണ് ഇന്നു കേരളത്തില്‍. ജനങ്ങള്‍ക്ക് കോടതിയെ സമീപിക്കേണ്ട അവസ്തയും. നാടിന്റേയും നാട്ടാരുടെയും ആവശ്യങ്ങളും പ്രശ്നങ്ങളും പരിഗണിക്കാനും അവരുടെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കന്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും ജന പ്രതിനിധികളും ഒന്നും ചെയ്യുന്നില്ല എന്ന പരിതാപകരമായ അവസ്തയല്ലേ ഇത് സൂചിപ്പിക്കുന്നത്? കുറച്ച് കാലമായി ഇത് സര്‍വ്വ സാധാരണമായിരിക്കുന്ന്. ഒരു ബസ്സ് സമരത്തിന്റെ കാര്യത്തില്‍ പോലും കോടതി ഇടപെട്ടാലേ എന്തെങ്കിലും നടക്കൂ എന്നായിരിക്കുന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് കോടതിയെ സമീപിക്കേണ്ടി വരുന്നു. മകന്റെ കൊലപാതകത്തെക്കുരിച്ചുള്ള അന്വെഷണം നേരായ രീതിയിലല്ല എന്ന് പറഞ്ഞ് അച്ചനു കോടതിയെ സമീപിക്കേണ്ടി വരുന്നു. സര്‍ക്കാരും പോലീസും മുറപ്രകാരം ചെയ്യേണ്ടുന്ന കാര്യങ്ങള്‍ കോടതി ഇടപെട്ടാലും കോടതി ആവശ്യപ്പെട്ടാലും മാത്രമേ നടക്കുകയുള്ളൂ എന്നതു എവിടെയോ എന്തൊക്കെയൊ പന്തികേടുണ്ട് എന്നല്ലേ സൂചിപ്പിക്കുന്നത്.

നമ്മുടെ സര്‍ക്കാരും പോലീസും ഉദ്ധ്യോഗസ്തരും തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ ഭംഗം വരുത്താതെ ചെയ്യുന്ന ഒരു നല്ല കാല്ത്തിനായി കാത്തിരിക്കുന്നു.

മൂന്നാറിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണം: കോടതി:
"കൊച്ചി: ഇപ്പോള്‍ മൂന്നാറില്‍ നടക്കുന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും രണ്ടു മാസത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. റവന്യൂ വകുപ്പിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും തദ്ദേശഭരണ സ്ഥാപനങ്ങളുടെ പെര്‍മിറ്റും ഇല്ലാത്ത എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനാണ് ഉത്തരവ്. മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് തൃശൂരിലെ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.ആര്‍.ബന്നൂര്‍മഠ്, ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കണമെന്നും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ നാലാഴ്ചയ്ക്കകം കോടതിയെ അറിയിക്കണമെന്നും....
"

No comments:

Post a Comment