Saturday, April 11, 2020

അതിഥി തൊഴിലാളികളോടു എന്താണ് ഇത്ര വിരോധം?

എല്ലാവര്ക്കും അതിഥി തൊഴിലാളികളോടു എന്താണ് ഇത്ര വിരോധം എന്ന് മനസ്സിലാകുന്നില്ല. കൊറോണ കാലത്ത് അവര്‍ക്ക് ഭക്ഷണവും മറ്റ് സൌകര്യങ്ങളും വാരിക്കോരി കൊടുക്കുന്നത്രേ. പലരും ദുരുപയോഗം ചെയ്യുന്നതാണ് ചോദിക്കുമ്പോള്‍ അവരുടെ വിരോധത്തിനു കാരണമായി പറയുന്നത്. ദുരുപയോഗം ചെയ്യുന്നവരും ചൂഷണം ചെയ്യുന്നവരും നമുക്കിടയില്‍ ആണോ കുറവ്? അത്തരക്കാര്‍ എല്ലാവര്‍ക്കിടയിലും ഉണ്ടാകും. അതിന്‍ അവരെ പട്ടിണിക്കിടണോ?  ദുരിതാശ്വാസത്തില്‍ വരെ കയ്യിട്ടു വാരിയവര്‍ നമുക്കിടയില്‍ ഉണ്ട്. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കണം, അത് മാനുഷിക പരിഗണനയ്ക്ക് തടസ്സമാകരുത്.

പിന്നോരാള്‍ പ്രസംഗിക്കുന്നത് കേട്ടത് ഈ അന്യ സംസ്ഥാനക്കാരെ ഒക്കെ ഇവിടെ വച്ച് തീറ്റി പോറ്റാതെ, ഇവിടെ നിന്ന് പുറത്താക്കി നമ്മുടെ പ്രവാസികളായ മലയാളികളെ തിരിച്ച് കൊണ്ട്വരണം എന്നാണ്. വിദേശത്ത് ജോലി ചെയ്യുന്ന നമ്മുടെ നാട്ടുകാരെ അവര്‍ക്ക് ആവശ്യമെങ്കില്‍ തീര്‍ച്ചയായും തിരികെ കൊണ്ട്വരാന്‍ വേണ്ടത് ചെയ്യണം. അതിന്‍ ഇവിടെ ഉള്ളവരെ പുറത്താക്കുന്നത് എന്തിന്. നമ്മുടെ സഹോദരങ്ങള്‍ പുറത്ത് പോയി ജോലി ചെയ്യുന്നത് പോലെ തന്നെ അല്ലെ അവര്‍ നമ്മുടെ നാട്ടിലും ജോലി ചെയ്യുന്നത്? ഇത് പോലെയുള്ള ഒരു സമീപനം ആണോ മറ്റ് രാജ്യക്കാരും സംസ്ഥാനക്കാരും നമ്മുടെ സഹോദരങ്ങലോടു കാണിക്കാന്‍ നാം ആഗ്രഹിക്കുന്നത്? 

നാം എന്നാണു മനുഷ്യര്‍ ആകുക? സഹജീവികളെ അന്യവല്കരിക്കൂന്നത് എനാണ് നാം നിര്‍ത്തുക? നമ്മളോടു മറ്റുള്ളവര്‍ പെരുമാറാന്‍ ആഗ്രഹിക്കുന്നത് പോലെ നമ്മള്‍ മറ്റുള്ളവരോടും പെരുമാറാന്‍ പഠിക്കണ്ടേ? 

Wednesday, December 9, 2015

ഭണ്ഡാരത്തിലെ കാണിക്ക

ഏർവാടിയിലും പുത്തൻ പള്ളിയിലും ഒക്കെ തീർത്ഥാടനത്തിന് പോകുന്നവരോട് ഒരു ഉസ്താദ് പറഞ്ഞ അഭിപ്രായം മുമ്പൊരിക്കൽ കേട്ടിട്ടുണ്ട്. അവിടുത്തെ ദണ്ഡാരങ്ങളിൽ പൈസ ഇടണ്ട. അതിന്റെ പരിസരങ്ങളിൽ ബുദ്ധിമുട്ടുന്ന ആളുകളുണ്ടാകും അവർക്ക് കൊടുത്താൽ മതി എന്നായിരുന്നു അദ്ധേഹത്തിന്റെ ഉപദേശം. ഇന്ന് ശശികല ടീച്ചറുടെ ഒരു ഓഡിയോ ക്ലിപ് കേട്ടപ്പോൾ ഇതാണ് ഓർമ്മ വന്നത്. ശുരുവായൂരും മറ്റും ഭക്തർ ഇടുന്ന കാണിക്ക രൂപ മാത്രം മാസത്തിൽ കോടികൾ വരും, എന്നിട്ടും ഹിന്ദുക്കൾ കഷ്ടപ്പെടുന്നു, കൃഷ്ണൻ വന്ന് മാസത്തിൽ അത് ഇങ്ങ് തന്നേക്ക് എന്ന് പറയില്ലെന്നും ഒക്കെയാണ് അവർ അതിൽ പറയുന്നത്. വളരെ വാലിഡ് പോയൻറ് ആണ് അത്. ഇത്രയും മനസ്സിലാക്കിയ ടീച്ചർ ആ ഉസ്താദ് പറഞ്ഞത് അണികളോട് പറയുകയാണെങ്കിൽ കുറച്ച് പേർക്കെങ്കിലും ഉപകാരപ്പെടും.  അങ്ങിനെ അമ്പലത്തിലെ ദണ്ഡാരങ്ങളിൽ ദൈവത്തിന് വേണ്ടാത്ത കാശ് നിക്ഷേപിക്കുന്നതിന് പകരം അത് ഹിന്ദുക്കളിലെ തന്നെ സാധു സംരക്ഷണത്തിന് ഉപയോഗപ്പെടുത്താൻ ആഹ്വാനം ചെയ്യട്ടെ.

Monday, December 7, 2015

മദ്രസയിലെ ലൈഗിക ചൂഷണം


മദ്രസകളിൽ നടക്കുന്ന ലൈഗിക ചൂഷണം ഒരു യാഥാർത്യമാണ്‍. കുട്ടികൾ ഇത് ആരോടും പറയാത്തതിനാൽ ഇത് ബന്ധപ്പെട്ടവർ അറിയാറില്ല മിക്കവാറും. തങ്ങൾ പീഡിപ്പിക്കപ്പെടുകയാണെന്ന് തിരിച്ചറിയാനുള്ള വിവേകം പോലും ഇല്ലാത്ത കൊചുകുട്ടികളായിരിക്കും മദ്രസകളിൽ. ഇനി അത് ബന്ധപെട്ടവർ അറിഞ്ഞാൽ തന്നെ അവരെ പിരിച്ചു വിടുക മാത്രമാണ്‍ ചെയ്യുന്നത്. പുറത്തറിഞ്ഞാൽ സമുദായത്തിന്റെ മാനം പോകുമല്ലോ. പിന്നെ ഇത്തരം അദ്ധ്യാപകരുടെ കുടുമ്പത്തിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ചുള്ള സഹതാപവും. 

അവർ പോയി പിന്നെ മറ്റൊരിടത്ത് ജോലിക്ക് കയറും. അവിടെയും ഇത് തന്ന തുടരും. ലൈംഗികാതിക്രമം മതപരമായി ചിന്തിച്ചാലും രാജ്യത്തെ നിയമം അനുസരിച്ച്ചായാലും കുറ്റകരമാണെന്നിരിക്കെ പിന്നെ എന്തിന് ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കണം? അത് തുറന്ന് പറയുന്നതല്ല സമുദായത്തിൻ നാണക്കെട് ഉണ്ടാക്കുന്നത്, അങ്ങിനെ മദ്രസയിൽ സംഭവിക്കുന്നു എന്നതാണ്‍. ഇത്തരക്കാരെ പിരിച്ച് വിട്ട് അയക്കുക വഴി അവര്ക്ക് മറൊരിടത്ത് ഇപ്പരിപാടി തുടരാനുള്ള സാഹചര്യമോരുക്കുകയാൺ ചെയ്യുന്നത്. ഇത്തരക്കാർ ഏതാനും വർഷങ്ങൾ ജയിലിൽ കിടക്കുന്നതാണ് അനേകം കുട്ടികൾ ഇയാളുടെ ജീവിതകാലം മുഴുവൻ പീഡനം അനുഭവിക്കുന്നതിലും നല്ലത്. അയാളുടെ കുടുംമ്പത്തിൻ സാമ്പത്തിക പ്രശ്നങ്ങ്ങ്ങൾ ഉണ്ടെങ്കിൽ സമുദായ സ്നേഹികൾ അവരെ സഹായിക്കാന് വേറെ മാർഗങ്ങൾ കണ്ടെത്തട്ടെ. 


Wednesday, August 21, 2013

ടി.വി ഇറക്കുമതിക്ക് നികുതി

ടി.വി ഇറക്കുമതിക്ക് നികുതി ഏർപ്പെടുത്തിയത് ‘കുത്തക മുതലാളിമാരെ’ സഹായിക്കാനാണെന്ന് കേൾക്കുമ്പോൾ തോന്നും ഗൾഫിൽ നിന്ന് വാങ്ങുന്ന ടി.വിയുടെ ഒക്കെ ലാഭം പാവപ്പെട്ടവർക്കാൺ പോകുന്നതെന്ന്. മുതലാളിമാർക്ക് കിട്ടുന്ന ലാഭം മാത്രം നോക്കാതെ ഇന്ത്യയിൽ നൂറ് ടി.വി. അധികം വിറ്റാൽ ഫാകടറികളിലും ഡിസ്ട്രിബൂഷൻ/കടകൾ/ലോജിസ്റ്റിക്സിലുമെല്ലാം ഉള്ള കുറച്ച് പേർക്ക് കൂടി ജോലിയും ലാഭമോ കിട്ടൂമെന്ന് കൂടി ഓർക്കുക. ടാക്സിനത്തിൽ ഖജനാവിലേക്കും ഒരു പങ്കു. അത്പോലെ ഇവിടെ നിന്ന് വാങ്ങുമ്പോഴും അതെ - ചൈനയിലേയും കോറിയയിലേയും ഇവിടെയും ഉള്ള ാ ആളുകൾക്കും അതേ പോലെ ഗുണം ചെയ്യും. എവിടെ നിന്ന് വാങ്ങണം എന്ന നിങ്ങളുടെ തീരുമാനത്തിൻ ഇതൊക്കെ ഒരു ഘടകമാകണമെന്ന് ഞാൻ പറയില്ല.നിങ്ങളുടെ സേവിങ്സും സൌകര്യവും മാത്രം പരിഗണിച്ചാൽ മതി. പക്ഷെ സർക്കാരുകൾക്ക് അതിന്റെ രാജ്യത്തിന്റെ ആവശ്യവും പരിഗണിക്കേണ്ടി വരും.

Indians bring 3,000 flat-screen TVs a day to India

India bans duty-free import of TVs. Indian government imposes 35% duty on such imports besides other charges

Wednesday, August 14, 2013

സെക്രട്ടറിയേറ്റ് ഉപരോധം മാതൃകാപരം

സെക്രടരിയേറ്റ് ഉപരോധിച്ച് മുഖ്യമന്ത്രി രാജി വെച്ചാൽ മാത്രമേ ഉപരോധം നിര്ത്തൂ എന്ന പറഞ്ഞ് കുത്തിൻ പിടിച്ച് പുറത്താക്കിയിരുന്നെങ്കിൽ അത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ തകർച്ച  ആയി മാത്രമേ കാണാൻ പറ്റൂ. മുമ്പ് അന്നാ ഹസാരെ നിയമ നിര്മ്മാണം നടത്താൻ സമയ പരിധി നിശ്ചയിച്ച് അന്ത്യ ശാസനം നല്കി സമരം നടത്തിയപ്പോഴും അദ്ധേഹത്തിന്റെ ഉദ്ദേശത്തോടും ലക്ഷയത്തോടും പൂർണ്ണ പിന്തുണ ഉണ്ടായിട്ടും അത് വിമർശിക്കപ്പെട്ടത് ഇതേ കാരണം കൊണ്ടാണ്‍.. അത് പോലെ തന്നെ വ്യാപകമായ പ്രതിഷേധങ്ങൾ ഉണ്ടാകുമ്പോൾ അതിനെ അവഗണിക്കുകയും അതിനെ അനിശ്ചിതമായി നീളാൻ കാരണമാകുയു ചെയ്യുന്ന നിലപാട് സര്ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതും നമ്മുടെ ജനാധിപത്യ സംവിധാനത്തിൻ യോജിച്ചതല്ല. ലക്ഷക്കണക്കിൻ ആളുകള് സമരാവേഷത്തോടെ സെക്റ്റ്രടരിയേട്ട് പോലുള്ള ഒരു മര്മ്മ പ്രധാനമായ സ്ഥാപനം പ്രതിരോധിക്കാൻ വരുമ്പോൾ സുരക്ഷാ മുന്കരുത്തൽ എന്നാ നിലയിൽ കേന്ദ്ര റിസര്വ് പോലീസിനെ തയ്യാറാക്കി വെച്ചതിലും മദ്യം നിരോധുച്ചതിലും തെറ്റ് കാണാൻ കഴിയില്ലെങ്കിലും പൊതു കക്കൂസുകൾ അടച്ച് പൂട്ടിക്കുക, ഭക്ഷണ ശാലകൾ അടപ്പിക്കുക, സമരക്കാരെ വീടുകളിലും ലോദ്ജ്കളിലും താമസിപ്പിക്കുന്നതിനേയം അവരക്ക് വാഹനങ്ങൾ നല്കുന്നതിനെയും തടയുക തുടങ്ങിയ സർക്കാർ നടപടികൾ തികച്ചും ജനാധ്യപത്യ വിരുദ്ധമാണ്‍.. എന്നാൽ പിന്നീട് സെക്രട്ടറിയേറ്റിൻ അവധി നല്കിയും പോലീസിനോട് പ്രകോപനം ഒഴിവാക്കാൻ ആവശ്യപ്പെടുകയും ചെയ്ത് സര് ക്കാരും ഒരു ഏറ്റുമുട്ടലിനുള്ള അവസരം അടച്ചു എന്ന പറയാം. മുമ്പ് കൂത്ത്പറമ്പിൽ അഞ്ച് പേർ മരിക്കാനിടയാക്കിയ സംഭവത്തിൽ എം.വി. രാഘവാൻ അവിടെ സന്ദർശിക്കുന്നത് ഒഴിവാക്കിയിരുന്നെങ്കിൽ പ്രകോപനവും  വെടിവെപ്പും ഒക്കെ ഒഴിവാകാംയിരുന്നു എന്നതായിരുന്നു പൊതു വികാരം. സമരക്കാരെ നിരാകരിച്ച് ജീവനക്കാർ അകത്തേക്ക് കടക്കുമ്പോഴുണ്ടാകുന്ന പ്രകോപനം ഒഴിവാക്കാൻ അവധി നല്കിയത് വഴി സാധിച്ചു. പക്ഷെ അനിശ്ചിതമായി ഇങ്ങിനെ നീട്ടി കൊണ്ട്പോകാൻ ആര്ക്കും അഭിലഷണീയമല്ല. അത്  കൊണ്ട് തന്നെ ജുഡീഷ്യൽ അന്വേഷണം  പ്രഖ്യാപിക്കുകയും അതിന്റെ പേരില് ഉപരോധ സമരം പിന്വലിക്കുകയും ചെയ്ത സർകാരിന്റേയും പ്രതിപക്ഷത്തിന്റെയും നടപടികളെ വളരെ ബഹുമാനത്തോടെയാണ്‍ കാണുന്നത്. ഇവിടെ ജനാധിപത്യം ആൺ വിജയിച്ചത്. 


സമരം സമാധാനപരമായിരിക്കും, സെക്രടരിയേട്ടിൻ മുമ്പില് എവിടെ തടഞ്ഞാലും അവിടെ ഇരിക്കും, ബാരിക്കെടുകൾ ചെറുത്ത് മുന്നോട്ട് നീങ്ങില്ല തുടങ്ങി പിണറായി വിജയന് സമരത്തിൻ തലേ ദിവസം നടത്തിയ പ്രസ്താവനകളും പ്രകോപനങ്ങൾ സമരക്കാരുടെ ഭാഗത്ത് നിന്ന് പരമാവാദി ഇല്ലാതാക്കാൻ നേതാക്കാൾ തന്നെ ഇടപെട്ട് ശ്രമിച്ചതും, വലിയ അനിഷ്ട സംഭവങ്ങൾ ഒന്നും ഇല്ലാതെ സമരം അവസാനിപ്പിച്ചതും ഒക്കെ ഈ പ്രസ്ഥാനത്തോടുള്ള അടുപ്പം വർദ്ധിപ്പിച്ചിട്ടേ ഉള്ളൂ. ജന ലക്ഷങ്ങളെ കൊണ്ട് വരുവാനും വേണമെങ്കിൽ അനിശ്ചിതമായി അവരെ  അവിടെ നിർത്താനും പാര്ട്ടിക്ക് കഴിയും. പക്ഷെ അങ്ങിനെ ചെയ്യുന്നതിന്റെ അപ്രായോഗികത, വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന ലക്ഷങ്ങൾക്ക് പ്രാഥമിക കൃത്യം നിര്വഹിക്കാൻ പോലും ബുദ്ധിമുട്ടുണ്ടാകുകയും അത് ആ നഗരത്തിനും പൊതു ജനങ്ങൾക്കും ഉണ്ടാക്കുന്ന ഭാരം താങ്ങാവുന്നതിലേരെ ആയിരിക്കും എന്നും  ഒക്കെ ഒരു പക്ഷേ ഇത്തരത്തിൽ ഒന്ന് ആദ്യമായിട്ടായത് കൊണ്ട് മുങ്കൂട്ടി കാണാൻ പറ്റിയില്ലായിരിക്കാം.പക്ഷെ അത് മനസ്സിലാക്കി ഈഗൊയും പിടിവാശിയും ഒന്നും ഇല്ലാതെ ആവശ്യങ്ങൾ പൂർണ്ണമായും അതേ പോലെ നേടിയെടുക്കാൻ കഴിഞ്ഞ്ഞില്ലെങ്കിലും ഉപരോധ സമരം അവസാനിപിക്കാൻ തയ്യാറായത് വാഴി ഉത്തരവാദിത്വമുള്ള ഒരു നേത്ർത്വത്തെയാണ്‍ കാണാൻ കഴിയുന്നത്. . 



ഇത്തരം സമരങ്ങളുടെ പരമ പ്രധാന ലക്‌ഷ്യം പൊതുജന വികാരം ഉണ്ര്ത്തുക എന്നതായിരിക്കണം. അല്ലാതെ തെരഞ്ഞടുപ്പിലൂടെ അധികാരത്തിലെത്തിയ ഒരു ഭരണകൂടത്തെ, മുഖ്യമന്ത്രിയെ പുറത്താക്കുക എന്നാ ലക്ഷ്യത്തോടെ ആവരുത്. ഒരു പക്ഷെ  പൊതുജന വികാരം എതിരാണെന്ന് മനസ്സിലായാൽ പാര്ട്ടിയെ ബാധിക്കുമെന്ന് ബോധ്യപ്പെട്ടാൽ പാര്ട്ടി തന്നെ മുഖ്യമന്ത്രിയെ മാറ്റാനും മതി.  ഇല്ലെങ്കിൽ സമരത്തിലൂടെ ഈ ജനവികാരം അടുത്ത ഇലക്ഷനിൽ വോട്ട് ആക്കി മാറ്റി ഭരണ കക്ഷികളെ പരാജയപ്പെടുത്താൻ കഴിയണം. അപ്പോഴാണ്‍ ജനങ്ങളും ഇവിടുത്തെ ജനാധ്യപത്യ സംവിധാനങ്ങളും വിജയിക്കുന്നത്. അഞ്ച് വര്ഷം എന്നത് ഒരു വലിയ കാലയളവല്ല. അത് മാത്രമല്ല ബാലറ്റിലൂടെ മറുപടി നല്കാൻ അഞ്ച് വര്ഷം കാത്തിരിക്കേണ്ട ആവശ്യവുമില്ല. പൊതുജന വികാരം സമാഹരിക്കാൻ കഴിഞ്ഞാൽ ഏറ്റവും അടുത്ത അവസരം തന്നെ അവർ മറുപടി നല്കാൻ   ഉപയോഗപ്പെടുത്തും - അത് പാർലമെന്റ് തെരന്ഞ്ഞെടുപ്പായാലും പഞ്ചായത്ത് തെരഞ്ഞെടുപ്പായാലും. 

Friday, April 5, 2013

മോഡിയും രാഹുലും വ്യക്തി വിമർശനങ്ങളും

ഗുജറാത്ത് കലാപത്തിലും  ഗുജറാത്തിലെ  വർഗീയവും വിഭാഗീയവുമായ മറ്റു സംഭവങ്ങളിലും നരേന്ദ്രമോഡിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള പങ്ക് കോടതി കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്‌താൽ ഞാൻ അതിൽ വളരെയധികം സന്തോഷിക്കും. ആരും നിയമത്തിൻ അതീതരല്ല, കുറ്റം ചെയ്തിട്ടുട്ണെങ്കിൽ എത്ര വലിയവരായാലും കേമന്മാരായലും  ശിക്ഷിക്കപ്പെടുകതന്നെ വേണം. 

എന്നാൽ  ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോഡിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുണ്ടെങ്കിലും ഇല്ലെങ്കിലൂം കഴിഞ്ഞ കുറച്ച് വർഷങ്ങളായി മുഖ്യധാരയിലേക്കുള്ള അദ്ധേഹത്തിന്റെ  മാറ്റം സുവ്യക്ത്മാണ്‍.... ആ ഒരു മാറ്റത്തിനെയാണ്‍ ഞാൻ സ്വാഗതം ചെയ്യുന്നതും സപ്പോർട്ട് ചെയ്യുന്നതും. ഒരു സംഭവത്തിന്റെ പേരില് അല്ലെങ്കിൽ കഴിഞ്ഞ കാല നിലപാടുകളുടെ പേരില് ജീവിതകാലം മുഴുവൻ ഒരാളെ തളച്ചിടുന്നതിനോട് യോജിപ്പില്ല. ലാവ്ലിൻ കേസിൽ വിചാരണ നേരത്തെയാക്കണമെന്ന പിണറായിയുടെ ആവശ്യത്തിനോട് യോജിക്കുന്നതും അത്കൊണ്ടാണ്‍.. 

ഒരാളിൽ കാണുന്ന പോസിറ്റീവായ മാറ്റം  ഉൾകൊള്ളാനും അംഗീകരിക്കാനും കഴിയുന്നില്ലെങ്കിൽ അത്  പ്രോത്സാഹിപ്പിക്കപ്പെടുന്നില്ലെങ്കിൽ പിന്നെ എങ്ങിനെയാണ്‍ സമൂഹത്ത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകുക? മദനിയെ സി.പി.എം കൂടെ കൂട്ടിയ കാര്യത്തിലും ഇതേ നിലപാട് തന്നെയാണ്  എനിക്ക്. മോഡി മദനിയെ പോലെ പരസ്യമായി മാപ്പ് പറഞ്ഞ്ഞിട്ടില്ല എന്ന് വേണമെങ്കിൽ വാദിക്കാം. പക്ഷെ കഴിഞ്ഞ കുറച്ച് വര്ഷങ്ങ്ങ്ങളിലെ അദ്ധേഹത്തിന്റെ നിലപാടുകളും നടപടികളും അദ്ധേഹത്തിന്റെ മുഖ്യധാരയിലേക്കുള്ള മാറ്റമായി ഞാൻകാണുന്നു.      

മോഡി വിമർശിക്കപ്പെടുന്നത്  പഴയ നിലപാടുകളുടേയും സംഭങ്ങളുടെയും പേരിലാണ്‍ എങ്കിൽ രാഹുൽ ഗാന്ധിയുടെ കാര്യം ഇതിലും കഷ്ടമാണ്‍.. കോണ്‍ഗ്രസിന്റെയോ അദ്ധേഹത്തിന്റെ അപ്പനപ്പൂപ്പന്മാരുടേയോ കോണ്ഗ്രസ് മന്ത്രിസഭകളൂടേയോ കഴിഞ്ഞ കാല കൊള്ളരുതായ്മയ്കളുടെ പേരിലാണ്‍  അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും അപഹസിക്കുന്നതും.കോണ്‍ഗ്രസിന്റെ സംഘടനാ ചട്ടകൂടിനെ കുറിച്ചും ഇന്ത്യയുടെ വിദ്യാഭ്യാസരംഗത്തെ കുറിച്ചും, ഇങ്ക്ലൂസീവ്   ഗ്രോത്തിനെ കുറിച്ചുമൊക്കെ വളരെ ശ്രദ്ധേയമായ അഭിപ്രായങ്ങൾ പല സന്ദർഭങ്ങളിലായി അദ്ധേഹം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനെ കോണ്ഗ്രസ് തന്നെയല്ലേ, അദ്ധേഹത്തിന്റെ ഫാമിലി  തന്നെയല്ലേ കഴിഞ്ഞ അമ്പത് വര്ഷത്തിലധികം ഭരിച്ചതെന്ന് പറഞ്ഞ് എഴുതി തള്ളുന്നത് 2002 ഉണ്ടായത് മോഡിയുടെ കാലത്തല്ലേ എന്ന പറയുന്നതിനെക്കാളും അർഥരഹിതമാണ്;എഴുതി വായിക്കുന്ന പ്രസംഗമായത് കൊണ്ട് ഹൃദയത്തിൽ നിന്ന് വരുന്നതല്ല, ആത്മാർഥതയുള്ളതല്ല എന്ന് പറഞ്ഞ് അപഹസിക്കുന്നത് അറിവില്ലായ്മയാണ്‍.. ഒരാളുടെ ഹൃദയത്തിൽ നിന്ന് വരുന്ന സ്വന്തം ആശ്യങ്ങളായാലും എല്ലാവര്ക്കും അത് ഒരു പൊതു സ്റ്റേജിൽ പ്രസംഗിക്കാൻ കഴിയണമെന്നില്ല. അതിന് കഴിഞ്ഞാൽ അത് ഒരു വലിയ കാര്യം തന്നെയാണെങ്കിലും പ്രസംഗ കഴിയുവുള്ളവർക്കെ എന്തെങ്കിലും വിവരവും കഴിവും ഉണ്ടാകൂ എന്ന് കരുതുന്നത് ശരിയല്ല.   അദ്ദേഹത്തിന്റെ തികച്ചും വ്യക്തിഗത സവിശേശതകളുടെ പേരില് പരിഹസിക്കുനത് ഒരു പരിശ്ക്ര്ത സമൂഹത്തിൻ യോജിച്ചതാണോ.

മോഡി ന്യൂനപക്ഷങ്ങളെയും മാറ്റി നിർത്തപ്പെട്ട മറ്റു വിഭാഗങ്ങളെയും അടുപ്പിക്കാൻ ശ്രമങ്ങൾ നടത്തുമ്പോഴും രാഹുൽ ദളിത്‌ കുടുമ്പങ്ങളുടെയും മറ്റും ഭവനങ്ങൾ സന്ധർശിക്കുകയും അവരുരെ കൂടെ ഇടപഴകാൻ ശ്രമിക്കുമ്പോഴും അവരുടെയോ അവരുടെ പാര്ട്ടിയുറെയോ കഴിഞ്ഞ കാല ചെയ്തികളെ മുന്നിര്ത്തി അവരുടെ ആത്മാര്തതയെ ചോദ്യം ചെയ്യുന്നതിൻ പകരം ഭാവിയിലേക്കുള്ള ഒരു നല്ല മാറ്റമായി  പ്രതീക്ഷിക്കുകയും ആ അർഥത്തിൽ അതിനെ സ്വാഗതം ചെയ്യുകയും ചെയ്യൂന്നതല്ലെ നല്ലത്. 

പിന്നെ രാഹുലിൻ എന്ത് കൊണ്ട് ഈ പറയുന്നതൊക്കെ നടപ്പിലാക്കാൻ കഴിയുന്നില്ല എന്ന ഒരു ചോദ്യമുണ്ട്. അത് ഒരു പരിധിവരെ ശരിയാണെന്ന് തന്നെയാണ് എന്റെയും അഭിപ്രായം. പക്ഷെ അദ്ദേഹത്തിൻ അതിന് മാത്രം പാർട്ടിയിൽ അധികാരവും സ്ഥാനവുമുണ്ടോ എന്നത് മറ്റൊരു കാര്യം. നേത്രത്വത്തിൽ പലരും ഫാമില്യുടെ സ്തുതി പാഠകരൊക്കെ തന്നെയാണെങ്കിലും രാഹുല പറയുന്നതിനൊക്കെ എന്തെങ്കിലും വില പ്രായോഗിക തലത്തിൽ നല്കുന്നുണ്ടോ എന്നത് സംശയമാണ്‍.. കാരണം രാഹുലിന്റെ പല നിലപാടുകളും ഇവരുടെ എസ്റ്റാബ്ലിഷ്ഡ് നയനിലപാടുകൾക്കെതിരാണ്‍ എന്നാണ്‍ എനിക്ക് തോന്നിയിട്ടുള്ളാത്. പ്രത്യേകിച്ച് സംഘടനാ ചട്ടക്കൂട്ടിനെ കുറിച്ചുള്ളത്.   പെട്ടെന്ന് നടപ്പിൽ വരുത്താൻ അദ്ദേഹത്തിൻ കഴിഞ്ഞില്ലെങ്കിലും, അദ്ധേഹം ഈ വിളിച്ച് പറയുന്നത് തന്നെ ഒരു നല്ല ലക്ഷണമായിട്ടാണ്‍ ഞാൻ കാണുന്നത്. 

പാര്ടികള്ക്ക് അതീതമായി നല്ല നിലപാടുകളും  വ്യക്തികളും  പ്രോത്സാഹിക്കപ്പെടണം, അംഗീകരിക്കണം. നേതാക്കല്ക്കും പൊതു പ്രവര്ത്തകര്ക്കും നന്നാവാനുള്ള ഇൻസെന്റീവ് ആണ്‍ അത്. എങ്കിൽ മാത്രമേ നമ്മുറ്റെ സിസ്റ്റം നന്നായി വരൂ. മാറ്റങ്ങൾ ഒരു രാത്രി കൊണ്ടുണ്ടാകില്ല. പക്ഷെ നല്ല കാര്യങ്ങൾ വ്യാപകമായി സ്വീകര്യമാകുമ്പോൾ നല്ല മാറ്റങ്ങളും സാവധാനത്തിൽ ഉണ്ടാകും.

Monday, October 31, 2011

ഇത് അധികാര ദുര്‍വിനിയോഗം

അനേകം അഴിമതി ആരോപണങ്ങള്‍ കേരളം കണ്ടിട്ടൂണ്ട്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അവയെല്ലാം അന്വേഷണത്തിലോ കോടതിയുടെ പരിഗണനയിലോ ആയി കിടപ്പാണ്. രാഷ്ട്രീയക്കാര്‍ ഉള്‍പെട്ട ഇത്തരം കേസുകളില്‍ ആരും ശിക്ഷിക്കപ്പെടാത്തത് ഇവിടുത്തെ നിയമവ്യവസ്ഥയില്‍ തന്നെ വിശ്വാസം നഷ്ടപ്പെടുത്തുന്ന തലത്തില്‍ എത്തിയിരിക്കുന്നു. രാഷ്ട്രീയക്കാര്‍ എന്ത് ചെയ്താലും ശിക്ഷിക്കപ്പെടില്ല എന്ന ഒരു പൊതുധാരണ ജനങ്ങളില്‍ വേരൊടിയതാണ്. 

എന്നാല്‍ ആദ്യമായി, ഒരു കേസില്‍ ഒരു പ്രമുഖനായ രാഷ്ട്രീയ നേതാവ് ശിക്ഷിക്കപ്പെട്ട് ജയിലിലാവുന്നതാണ് നാം കാണുന്നത് ബാലകൃഷണ പിള്ളയുടെ കേസിലാണ്. രണ്ട് പതിറ്റാണ്ടുകളിലധികം നീണ്ട നിയമ നടപടിക്കൊടുവില്‍ സുപ്രീം കോടതിയാണ് അദ്ധേഹത്തെ ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്! പക്ഷെ പിന്നീട് നാം കാണുന്നത് രാഷ്ട്രീയ ഇടപെടല്‍ ഈ  കോടതി വിധിയെ അട്ടിമറിക്കുന്നതാണ്. രാഷ്ട്രീയക്കാര്‍ ശിക്ഷിക്കപ്പെടില്ല അവര്‍ എങ്ങിനെയും ഊരിപ്പോകും എന്ന ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്ന നടപടികളാണ് പിന്നീടുണ്ടായത്.

ഇപ്പോള്‍ കേരള പിറവി ദിനത്തോടനുബന്ധിച്ച് ശിക്ഷാ കാലയളവില്‍ ഇളവു നല്‍കി ഉമ്മന്‍ ചാണ്ടി യുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ അദ്ധേഹത്തെ വിട്ടയക്കുകയാണ്. അതിന്‍ അവര്‍ക്ക് റൂളുകള്‍ ഉണ്ടായിരിക്കാം. ഭരിക്കുന്ന മുന്നണിയിലെ ഒരു പാര്‍ട്ടിയുടെ നേതാവും, ഒരു മന്ത്രിയുടെ പിതാവും ആണ് അദ്ധേഹം. അങ്ങിനെയുള്ള ഒരാളെ സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കി വിട്ടയുക്കുന്നതില്‍ എന്ത് ധാര്‍മികതയാണുള്ളത്! അതില്‍ എന്ത് സത്യസന്ധതയാണുള്ളത്? ഇത് വ്യക്തമായ അധികാര ദുര്‍വിനിയോഗമല്ലെങ്കില്‍ പിന്നെ എന്താണ്? ഇത് നിയമത്തിനെതിരേ ഉള്ള പരസ്യമായ വെല്ലുവിളിയാണ്. ഇതിനാണോ ജനങ്ങള്‍ വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചത്?

രാഷ്ട്രീയക്കാര്‍ അഴിമതികേസില്‍ രാഷ്ട്രീയ നേതാവിന് വേണ്ടി പരസ്യമായി നിയമത്തെ വെല്ലുവിളിക്കുന്നത് ഇതിന് മുമ്പ് നാം കണ്ടത് ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ വേണ്ടിയാണ്. പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയെ പോലും വെല്ലുവിളിച്ച് ഗവര്‍ണര്‍ക്കെതിരെ പോലും സമരം പ്രഖ്യാപിച്ചു. 

ഇതെല്ലാം കൊണ്ട്ചെന്നെത്തിക്കുന്നത എല്ലാ രാഷ്ട്രീയകരും ഒരു പോലെയാണ്, അവര്‍ എല്ലാവരും കള്ളന്മാരും അവസരവാദികളും ആണെന്ന ഒരു സാധാരണക്കാരന്റെ ധാരണ അരക്കിട്ടുറപ്പിക്കുന്നതിലും രാഷ്ട്രീയ സംവിധാനത്തിന്റെ മൊത്തം വിശ്വാ‍സ്യത നഷ്ടപ്പെടുത്തുന്നതിലുമാണ്.